Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightബോളിവുഡ്​ സംഗീത...

ബോളിവുഡ്​ സംഗീത സംവിധായകൻ വാജിദ്​ ഖാൻ അന്തരിച്ചു; കോവിഡെന്ന്​ റിപ്പോർട്ടുകൾ

text_fields
bookmark_border
ബോളിവുഡ്​ സംഗീത സംവിധായകൻ വാജിദ്​ ഖാൻ അന്തരിച്ചു; കോവിഡെന്ന്​ റിപ്പോർട്ടുകൾ
cancel

മുംബൈ: ബോളിവുഡിലെ ​സാജിദ്​-വാജിദ്​ സംഗീത സംവിധായക ജോഡിയിലെ വാജിദ്​ ഖാൻ (42) അന്തരിച്ചു.

വൃക്കയിലെ അണുബാധയെ തുടര്‍ന്ന് മുംബൈ ചെമ്പുരിലെ സുരാന ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന്​ തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചതെന്ന്​ സംഗീത സംവിധായകന്‍ സലിം മെര്‍ച്ചൻറ്​ പറഞ്ഞു. അതേസമയം, വാജിദിന് കോവിഡ് സ്ഥിരീകരിച്ചിരുന്നെന്ന് ഇന്ത്യ ടുഡേ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്​തിട്ടുണ്ട്​. 

കുറച്ചുമാസം മുമ്പ്​ വൃക്ക മാറ്റിവെച്ച ശേഷം അണുബാധ ഏറ്റതിനാൽ ചികിത്സയിലായിരുന്ന വാജിദ് കഴിഞ്ഞ നാല് ദിവസമായി വ​​െൻറിലേറ്ററിലായിരുന്നു. സഹോദരന്‍ സാജിദുമായി ചേര്‍ന്ന് നിരവധി സിനിമകള്‍ക്ക് അദ്ദേഹം സംഗീതം ഒരുക്കിയിട്ടുണ്ട്‌. സൽമാൻ ഖാൻ സിനിമകളിലെ ഗാനങ്ങളിലൂടെയാണ്​ ഇരുവരും ശ്രദ്ധേയരായത്​. സൽമാൻ ഖാൻ റമദാനിൽ പുറത്തിറക്കിയ ‘ഭായി-ഭായി’, ലോക്ഡൗണിൽ പുറത്തിറക്കിയ​ ‘പ്യാർ കരോന’ എന്നീ ഗാനങ്ങളിലും വാജിദ്​ സ്​പർശമുണ്ടായിരുന്നു. ​

1998ൽ സൽമാൻ ഖാൻ ചിത്രമായ ‘പ്യാർ കിയാ തോ ഡർന ക്യാ’യിലെ ഗാനങ്ങൾക്ക്​ ഈണം പകർന്നാണ്​ സാജിദ്​-വാജിദ്​ ജോഡി ബോളിവുഡിൽ രംഗപ്രവേശനം ചെയ്യുന്നത്​. ഗർവ്​, തേരേ നാം, തും കോ ന ഫൂൽ ജായേംഗെ, പാർട്​ണർ, ദബാംഗ്​, വാണ്ടഡ്​, ഏക്​ ഥാ ടൈഗർ തുടങ്ങിയവയിലെ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റുകളാണ്​. 

ഐ.പി.എല്‍ നാലാം സീസണിലെ ‘ധൂം ധൂം ധൂം ധമാക്ക’ എന്ന തീം സോങ് ഒരുക്കിയതും സാജിദ്​-വാജിദ് കൂട്ടുകെട്ടാണ്. മരണവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ പ്രിയങ്ക ചോപ്ര, പരിണീതി ചോപ്ര, വരുണ്‍ ധവാന്‍, ശങ്കര്‍ മഹാദേവന്‍, വിശാൽ ദദ്​ലാനി, ഹർഷ്​ദീപ്​ കൗർ തുടങ്ങി നിരവധി പ്രമുഖര്‍ സമൂഹ മാധ്യമങ്ങളിലൂടെ വാജിദി​​​െൻറ വിയോഗത്തില്‍ അനുശോചിച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsBollywood Newsmusic director wajid khansajid-wajid#Covid19
News Summary - Music composer Wajid Khan dies at 42 due to Covid-19 and kidney ailments -India news
Next Story