Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightമുന്നേറിടാം മ്യൂസിക്...

മുന്നേറിടാം മ്യൂസിക് ആൽബം പ്രകാശനം ചെയ്തു

text_fields
bookmark_border
munneram-music-album
cancel

കൊച്ചി: നവ കേരളത്തിനായി ബോളിവുഡ് പഞ്ചാബി ഗായിക പ്രീതി ബല്ല ആലപിച്ച 'മുന്നേറിടാം' മലയാളം ആൽബത്തി​െൻറ മ്യൂസിക് വീഡിയോ പ്രകാശനം എറണാകുളം പ്രസ്സ് ക്ലബ്ബിൽ നടന്നു. മലയാളത്തിലും ഹിന്ദിയിലും ഒരുക്കിയിട്ടുള്ള മ്യൂസിക് ആൽബത്തിന് ഹിന്ദിയിൽ 'ഹം ചൽ പഡേ' എന്നാണ് പേര് നൽകിയിരിക്കുന്നത്.

പ്രളയകേരളം കടന്നുവന്ന ദുരന്തത്തി​െൻറയും അതിജീവനത്തൻറെയും പശ്ചാത്തലത്തിലാണ് ആൽബം ഒരുക്കിയിരിക്കുന്നത്. ഹിന്ദിയിൽ ഷാഹിൻ ഇഖ്ബാലാണ് വരികൾക്ക് ഗ്ലെൻ ആണ് ഈണം പകർന്നിരിക്കുന്നത്. മലയാളത്തിൽ ദീപക് ജി യാണ് വരികൾക്ക് ഈണം പകർന്നിരിക്കുന്നത്. മലയാള സിനിമ സംവിധായകൻ സൂരജ് രാമകൃഷ്ണനാണ് ആൽബത്തി​െൻറ സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രളയത്തിൽ വിഷമിച്ച കേരളത്തിനായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തി​െൻറ ഭാഗമായി ഉരുത്തിരിഞ്ഞു വന്ന ആൽബമാണിതെന്ന് പ്രീതി ബല്ല പറഞ്ഞു. ത​​െൻറ സംഗീത പരിപാടികളിൽ എല്ലാം ഈ ഗാനങ്ങൾ ഉൾപ്പെടുത്തി അതിലൂടെ കേരളം അനുഭവിച്ച ദുരിതം ലോകത്തെ അറിയിക്കുകയാണ് ലക്ഷ്യമെന്നും.

ജാൽവാ -2 എന്ന ഹിന്ദി ആൽബത്തിലൂടെയാണ് പ്രീതി ബെല്ല ശ്രദ്ധേയ ആയത്. ഹിന്ദി, പഞ്ചാബി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ബോളിവുഡ് ചിത്രം 'മേരി കോമിലെ ' മണിപ്പൂരി ഗാനം പ്രീതി ബെല്ലയാണ് ആലപിച്ചത്. മലയാള ചിത്രം ലൈലാ ഓ ലൈലയിലെ 'മെഹറുബ ' എന്ന ഗാനവും പ്രീതി ആലപിച്ചിരുന്നു. നവകേരളത്തിനായി ഈ ആൽബം സമർപ്പിക്കുന്നുവെന്ന് പ്രീതിബെല്ല വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കൊച്ചി സ്വദേശിയായ ദിപു പോളാണ് പ്രീതിയുടെ ഭർത്താവ്. 15 ദിവസത്തെ പ്രയത്നത്തി​െൻറ ഫലമായിട്ടാണ് ആൽബം നിർമിച്ചതെന്ന് ഗ്ലെൻ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ ദീപക് ജി, സൂരജ് രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:music albummalayalam newsMunneridam
News Summary - Music album relese-Kerala news
Next Story