Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രണയവും വിരഹവുമായി ശ്രുതിയുടെ ‘ചാരുലത’
text_fieldsbookmark_border
പ്രശസ്ത സംഗീത സംവിധായകൻ ബിജിബാലും പാർവതി മേനോനും അഭിനയിച്ച ചാരുലത എന്ന ആൽബം ശ്രദ്ധ നേടുന്നു. ‘ബാലേ’ എന്ന മ്യൂസിക് ആൽബത്തിലൂടെ തിളങ്ങിയ ശുത്രി നമ്പൂതിരിയാണ് ഗാന രചനയും തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സുദീപ് പാലനാടാണ് സംഗീതം നൽകിയിരിക്കുന്നത്.
രവീന്ദ്രനാഥ് ടാഗോറിെൻറ അതിമനോഹരാമായ പ്രണയകാവ്യമായ ‘നസ്തേനീൻ’ എന്ന നോവലിെൻറ ആവിഷ്കാരമാണ് ചാരുലത. 1964–ൽ സത്യജിത്ത് റായ് സംവിധാനം ചെയ്ത ‘ചാരുലത’യിലെ ചില സങ്കൽപങ്ങളെ പുനവരതരിപ്പിച്ചിരിക്കുകയാണ് മ്യൂസിക്കൽ ഷോർട്ട് ഫിലിമിലൂടെ.
മലയാളത്തിലെ പ്രമുഖ ഗാനരചയിതാവായ ഹരിനാരായണനും ചാരുലതയിൽ അഭിനയിച്ചിട്ടുണ്ട്. മനേഷ് മാധവൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.
Next Story
