‘മുന്തിരി മൊഞ്ചനി’ലെ മൊഞ്ചുള്ള പാട്ട്

20:09 PM
06/10/2019
munthiri-monjan-061019.jpg

വിജിത്ത് നമ്പ്യാർ സംവിധാനം നിർവഹിച്ച 'മുന്തിരി മൊഞ്ചൻ' സിനിമയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറക്കി. 'പതിയെ ഇതൾ വിടരും...' എന്ന ഗാനമാണ് യൂട്യൂബിൽ റിലീസ് ചെയ്തത്. കെ.എസ്. ചിത്രയും കെ.എസ്. ഹരിശങ്കറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

മുരളീധരൻ ഗുരുവായൂരിന്‍റെ വരികൾക്ക് വിജിത്ത് നമ്പ്യാറാണ് സംഗീതം നൽകിയിരിക്കുന്നത്. മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനു ഗോപാൽ, മെഹറലി പൊയിലുങ്കൽ എന്നിവർ ചേർന്ന് കഥയും തിരക്കഥയും നിർവഹിച്ച ചിത്രം ഒക്ടോബർ 25ന് തിയറ്ററുകളിലെത്തും. 

Loading...
COMMENTS