സ്മ്യൂൾ എന്ന കരോക്കെ ആപ്ലിക്കേഷൻ വന്നതിന് ശേഷം സ്മാർട് േഫാണുള്ളവരെല്ലാം ഗായകരാകുന്ന കാലമാണല്ലോ ?. സ്മ്യൂളിൽ പാടി പ്രശസ്തരായവും ചുരുക്കമല്ല. എന്നാൽ ഏറ്റവും ഒടുവിൽ ൈവറലായ സ്മ്യൂൾ വീഡിയേവിലെ നായകൻ സാമൂഹിക മാധ്യമങ്ങളിൽ താരമായത് പാട്ട് പാടിയല്ല. സ്മ്യൂളിൽ അപ്രതീക്ഷിതമായി കടന്ന് വന്ന ഒരു അതിഥി മൂലമാണ്.
‘കസവിെൻറ തട്ടമിട്ട്’ എന്ന പാട്ട് അത്യാവശ്യം ശബ്ദത്തിൽ പാടിക്കൊണ്ടിരിക്കുകയായിരുന്നു നമ്മുടെ കഥാ നായകൻ. പാട്ട് പാടി പകുതിയായപ്പോൾ അതാ വരുന്നു വില്ലൻ. പാട്ടുകാരെൻറ അമ്മ കലി തുള്ളി കത്തിയുമായി ഒാടി വരികയാണ്. ഫോണിെൻറ മുൻകാമറയിൽ അമ്മ കലിപ്പിൽ വരുന്നത് കണ്ട പാട്ടുകാരൻ തിരിഞ്ഞ് നോക്കുേമ്പാഴേക്കും കത്തി കൊണ്ടുള്ള അടി വീണിരുന്നു.
അമ്മയുടെ തല്ലിനെ അവഗണിച്ച് പാട്ട് തുടരാൻ ശ്രമിക്കുന്നുണ്ടായിരുന്നു നമ്മുടെ നായകൻ. കത്തി വച്ച് അടിക്കല്ലേ.. എന്ന് നിലവിളിയായി പിന്നീട്. പഠിക്കാതിരുന്ന് പാട്ട് പാടുന്നോ എന്ന് പറഞ്ഞ് അമ്മയും വിട്ട് കൊടുക്കുന്നില്ല. ഒടുവിൽ നായകൻ അമ്മയുടെ കത്തിക്ക് മുമ്പിൽ അടിയറവ് പറഞ്ഞു.
ഏറെ പ്രതീക്ഷയോടെ പഠിക്കേണ്ട സമയത്ത് പാട്ട് പാടി പ്രശസ്തനാവാൻ നോക്കിയ കലാകാരൻ നിരാശനായെങ്കിലും അമ്മയുടെ തല്ലിെൻറ വീഡിയോ പോസ്റ്റ് ചെയ്ത് അവൻ വൈറലായി. സാമൂഹിക മാധ്യമങ്ങളിൽ അമ്മയും മകനും താരമാണിപ്പോൾ.