Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightമൈക്കൽ ജാക്​സണിനെതിരെ...

മൈക്കൽ ജാക്​സണിനെതിരെ ബാല പീഡന ആരോപണം

text_fields
bookmark_border
മൈക്കൽ ജാക്​സണിനെതിരെ ബാല പീഡന ആരോപണം
cancel
ലണ്ടൻ: അന്തരിച്ച പോപ്​ ഗായകൻ മൈക്കൽ ജാക്​സനെതിരെ ബാലപീഡന ആരോപണവുമായി രണ്ടുപേർ രംഗത്ത്​. ​വെയ്​ഡ്​ റോബ്​സൺ, ജെയിംസ്​ സേഫ്​ചുക്​ എന്നിവരാണ്​ തങ്ങളുടെ ബാല്യത്തിൽ ജാക്​സൻ പീഡിപ്പിച്ചിരുന്നുവെന്ന്​ ആരോപിക്കുന്നത്​. ‘ലീവിങ്​ നെവർലൻഡ്​: മൈക്കൽ ജാക്​സൻ ആൻഡ്​ മീ’ എന്ന ഡോക്യുമ​െൻററിയിലാണ്​ ഇരുവരും തങ്ങളുടെ അനുഭവം വിവരിക്കുന്നത്​.

ബ്രിട്ടീഷ്​ ചലച്ചിത്രകാരൻ ഡാൻ റീഡ്​ ആണ്​ ഡോക്യുമ​െൻററിയുടെ സംവിധായകൻ. ചാനൽ 4, എച്ച്​.ബി.ഒ എന്നിവയുടെ സഹായത്തോടെ നിർമിച്ച ഇൗ ചിത്രം വരുംദിവസങ്ങളിൽ അമേരിക്കയിലും ബ്രിട്ടനിലും സംപ്രേഷണം ചെയ്യും. രണ്ടു ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ചിത്രം ഇതിനകം വിവാദമായിക്കഴിഞ്ഞു.

തങ്ങളുടെ കുടുംബങ്ങളുമായി സൗഹാർദം സൃഷ്​ടിച്ച ജാക്​സൻ അതു മുതലെടുത്ത്​ വർഷങ്ങളോളം ലൈംഗികമായി ഉപയോഗിച്ചുവെന്നാണ്​ ഇരുവരും പറയുന്നത്​. ഇതുസംബന്ധിച്ച്​ 2013ൽ കേസ്​ നൽകിയിരുന്നെങ്കിലും തള്ളിപ്പോയി. എന്നാൽ, ഒരുതരി തെളിവുപോലുമില്ലാത്ത ആരോപണമാണിതെന്നാണ്​ ജാക്സ​​െൻറ കുടുംബാംഗങ്ങളുടെ നിലപാട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual abusemalayalam news
News Summary - michael jackson sexual abuse- music
Next Story