കോട്ടയം: ആശയാവിഷ്കാരത്തിനുള്ള മികച്ച മാധ്യമമാണ് സിനിമയെന്ന് ചലച്ചിത്ര അക്കാ ദമി ചെയർമാനും സംവിധായകനുമായ കമൽ. എം.ജി സർവകലാശാല നിർമിച്ച രണ്ടാമത്തെ സിനിമ ‘ട്രിപ്പി’െൻറ ഗാനങ്ങളുടെ പ്രകാശനം മഹാരാജാസ് കോളജിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പണ്ട് കാമ്പസിൽ നിന്ന് സിനിമയുണ്ടാകുക എന്നത് സ്വപ്നം മാത്രമായിരുന്നു. സിനിമ ഡിജിറ്റലിലേക്ക് മാറിയതോടെ കാമ്പസുകളിൽനിന്ന് മറ്റു കലകളെന്നപോലെ സിനിമയും പിറന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംവിധായകരായ ലിയോ തദേവൂസ്, സിദ്ധാർഥ് ശിവ, സുഗീത്, അജി ആൻറണി, സാജൻ എന്നിവർ ചേർന്ന് പോസ്റ്റർ പ്രകാശനം നിർവഹിച്ചു. ജൈവ ജീവനം നിർദേശിക്കുന്ന സർവകലാശാലയുടെ ആദ്യ സിനിമ ‘സമക്ഷ’ത്തിെൻറ കാമ്പസ് റിലീസ് ഉദ്ഘാടനം വൈസ് ചാൻസലർ പ്രഫ. സാബു തോമസ് നിർവഹിച്ചു.
ജാസി ഗിഫ്റ്റ്, സംവിധായകൻ ബോബൻ സാമുവേൽ, ഛായാഗ്രാഹക ഫൗസിയ ഫാത്തിമ, സിൻഡിക്കേറ്റ് അംഗങ്ങളായ പ്രഫ. ടോമിച്ചൻ ജോസഫ്, ഡോ. എം.എസ്. മുരളി, പ്രഫ. സന്തോഷ് പി. തമ്പി, ഗായിക പ്രീത, വൈസ് പ്രിൻസിപ്പൽ ഡോ. കെ.വി. ജയമോൾ, ഡോ. എം.എച്ച്. ഇല്ല്യാസ്, സർവകലാശാല യൂനിയൻ ചെയർമാൻ നിഖിൽ എസ്.നായർ എന്നിവർ സംസാരിച്ചു.