വീണ്ടും റഹ്​മാൻ മാജിക്​; അവേശമുണർത്തി മെർസൽ സോങ്ങ്​ ടീസർ-VIDEO

17:56 PM
10/08/2017
mersal

ഇളയദളപതി വിജയ്​യും ഒാസ്​കാർ ജേതാവ്​ എ.ആർ.റഹ്​മാനും ഒന്നിക്കുന്ന പുതിയ ചിത്രം മെർസലി​​​െൻറ സോങ്​ ടീസർ യൂട്യൂബിൽ തരംഗം തീർക്കുന്നു. ഒറ്റ​ രാത്രി കൊണ്ട്​ 10 ലക്ഷത്തിലേറെ പേരാണ്​ പാട്ടി​​​െൻറ ടീസർ യുട്യൂബിൽ കണ്ടത്​. കേവലം 30 സെക്കൻഡ്​ ദൈർഘ്യം മാത്രമേ ഉള്ളുവെങ്കിലും വിജയ്​ ആരാധകരെ ആവശേ കൊടുമുടിയിൽ എത്തിക്കുന്നതാണ്​ ടീസർ.

തമിഴി​​​െൻറ തനത്​ താളവും സംസ്​കാരവും ഒത്തുചേരുന്നതാണ്​ ​പുതിയ പാട്ട്​. ആൾക്കുട്ടത്തിനും ആരവങ്ങൾക്കുമൊപ്പം വിജയ്​ എത്തുന്നതാണ് ടീസറിൽ . വിവേക്​ ആണ്​ ഇൗ പാട്ട്​ എഴുതിയിരിക്കുന്നത്​​. കൈലാഷ്​ ഖേർ, സത്യ പ്രകാശ്​, ദീപക്​, പൂജ എ.വി എന്നിവർ ചേർന്നാണ്​ ഗാനം ആലപിച്ചിരിക്കുന്നത്​

COMMENTS