പ്രശസ്ത ഗായകൻ ജാവേദ് അലി ആദ്യമായി ആലപിക്കുന്ന മലയാള ഗാനം പുറത്തുവന്നു. ബോളിവുഡിലൂടെ മലയാളികൾക്ക് പരിചയ മുള്ള ജാവേദ് അലി നാദിർഷാ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജി എന്ന ചിത്രത്തിലാണ് പാടുന്നത്. മർഹബാ എന്ന് തുടങ്ങുന്ന ഗാനം എമിൽ മുഹമ്മദാണ് സംവിധാനം ചെയ്തിരിക്കുന്നത്. സന്തോഷ് വർമ, മുന്ന ഷൗക്കത്ത് അലി എന്നിവരുടേതാണ് വരികൾ.
ബി. രാകേഷ് നിര്‍മ്മിക്കുന്ന മേരാ നാം ഷാജിയുടെ തിരക്കഥയും സംഭാഷണവും ദിലീപ് പൊന്നന്‍ ആണ്. വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം. ബിജു മേനോന്‍, ബൈജു, ആസിഫ് അലി എന്നിവരാണ് മൂന്ന് ഷാജിമാരായി ചിത്രത്തിൽ വേഷമിടുന്നത്. നേരത്തെ ആഷിഖ് അബു സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഗാങ്സ്റ്ററിലെ ദീപ്ക് ദേവ് സംഗീതം നൽകിയ ‘അല്ലാഹു അക്ബർ’ എന്ന ഗാനം ജാവേദ് ആലപിച്ചിരുന്നു.