സച്ചിൻ ദേവ് ബർമൻ; സംഗീത സംവിധായകരിലെ രാജകുമാരൻ

sd-burman-74


സച്ചിൻ എന്ന നാമം ക്രിക്കറ്റി​​​െൻറ പര്യായമായി  നെഞ്ചേറ്റിയവരാണ് നമ്മൾ ഇന്ത്യക്കാർ. ബാറ്റിംഗിന് ക്രീസിൽ ഇറങ്ങിയാൽ വാങ്കഡെയിൽ ആയാലും ലോർഡ്സിൽ ആയാലും മെൽബണിൽ ആയാലും സച്ചിൻ...... സച്ചിൻ.... എന്ന  ഒരൊറ്റ ഈണം മാത്രമേ ഗാലറികളിൽ മുഴങ്ങാറുള്ളൂ. എന്നാൽ ഗാലറികൾക്ക് ഈ താളം കിട്ടുന്നതിന് ഒരു നാലു പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഇന്ത്യൻ സംഗീത പ്രേമികൾ  സച്ചിന് എന്ന പേര് നെഞ്ചിലേറ്റിയിട്ടുണ്ട്. അതെ ! എസ്. ഡി ബർമൻ എന്ന സച്ചിൻ ദേവ് ബർമൻ... ഈ നാമം അറിയാത്ത ഇന്ത്യക്കാരോ സംഗീതപ്രേമികളോ ഉണ്ടാവില്ല...

എസ്​. ഡി ബർമ​​​െൻറ കടുത്ത ആരാധകനായിരുന്നു ലിറ്റിൽ മാസ്റ്ററുടെ മുത്തച്ഛനാണ് ക്രിക്കറ്റ് ഇതിഹാസത്തിനു ആ പേര് നൽകിയത് എന്നത് ഒരു കൗതുകമാണ്. സ്പോർട്സിൽ ആയാലും സംഗീത രംഗത്തായാലും സച്ചിൻ എന്ന പേരിനു ഒരു നായക പരിവേഷമുണ്ട്.'മേരെ സപ്‌നോം കി റാണി',  'രൂപ് തേരാ മസ്താന'  തുടങ്ങിയ ബർമ​​​െൻറ ഗാനങ്ങൾ എന്നും ഇന്ത്യൻ  സംഗീത ആസ്വാദകരുടെ ഇഷ്ട്ട ഗാനങ്ങൾ ആണ്. 

ആധുനിക ഹിന്ദി സംഗീത ലോകത്തിന് സംഗീതത്തി​​​െൻറ വ്യാകരണങ്ങളും ബാലപാഠങ്ങളും  പകർന്ന് നൽകിയവരിൽ പ്രധാനിയാണ് അദ്ദേഹം. സംഗീത സംവിധായകൻ, പാട്ടുകാരൻ എന്നീ നിലകളിൽ നാലു പതിറ്റാണ്ടു കാലം അദ്ദേഹം നിറഞ്ഞു നിന്നു. സെമി ക്ലാസിക്കൽ - ബംഗാളി നാടൻ ഈണങ്ങളാൽ സൃഷ്ട്ടിച്ചെടുത്ത അദ്ദേഹത്തി​​​െൻറ ഗാനങ്ങൾ 1940കൾ മുതൽ 1975 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യൻ സിനിമാ സംഗീതത്തിലെ പ്രധാന ആകർഷണം ആയിരുന്നു. മുഹമ്മദ് റാഫി, ലതാ മങ്കേഷ്കർ, മന്നാ ഡേ, ഗീത ദത്ത് , കിഷോർ കുമാർ, ആശാ ബോസ്‌ലെ തുടങ്ങിയ മഹാ പ്രതിഭകളുടെ ശബ്ദങ്ങളിലൂടെ ബർമ​​​െൻറ ഈണങ്ങൾ ജനഹൃദയങ്ങളിലേക്ക് ചേക്കേറി. 

sd-burman-1

ഇപ്പോൾ ബംഗ്ലാളദേശിന്റെ ഭാഗമായ കോമില്ലയിൽ 1906 ഒക്ടോബര് ഒന്നിന് ത്രിപുര രാജ കുടുംബത്തിലെ അംഗമായിട്ടായിരുന്നു എസ് ഡി ബർമ​​​െൻറ ജനനം. അമ്മ നിർമല ദേവി മണിപ്പൂരി രാജ കുടുംബാംഗവും അച്ഛൻ നബാദ്‌വിപ് ചന്ദ്ര ദേവ് ബർമൻ ത്രിപുര രാജകുടുംബാംഗവും ആയിരുന്നു. 

ധൃപത്​ ഗായകനും സിറ്റാറിസ്റ്റുമായിരുന്ന അച്ഛനിൽ നിന്ന് തന്നെയായിരുന്നു ബർമന് സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ പകർന്നു കിട്ടിയിരുന്നത്. എന്നാൽ സംഗീതത്തിലെ ഔപചാരിക വിദ്യാഭ്യാസം ആദ്യഘട്ടത്തിൽ കെ.സി ഡേയിൽ നിന്നും പിന്നീട് ബിഷ്മദേവ് ചാറ്റോപാധ്യയിൽ നിന്നുമാണ് സ്വായത്തമാക്കിയിരുന്നത്. സാരംഗി വിദ്ധ്വാനായ കൈഫാ ബദൽ ഖാൻ, വയലിൻ/സരോദ് സംഗീതത്തിലെ ആചാര്യന്മാരായിരുന്ന അല്ലാഹുദീൻ ഖാൻ, കൈസി നസറുൽ ഇസ്ലാം എന്നിവരുടെ ശിഷ്യത്വം ബർമന്റെ ഈണങ്ങൾക്ക് മൂർച്ചകൂട്ടി.

1932ൽ കൽക്കട്ട റേഡിയോയിലൂടെ ഗായകനയാണ് ബർമൻ ത​​​െൻറ സംഗീത ജൈത്രയാത്ര ആരംഭിക്കുന്നത്. ബംഗാളി, ത്രിപുര നാടൻ പാട്ടുകളിലും സെമി ക്ലാസിക്കൽ സംഗീതത്തിലുമുള്ള അദ്ദേഹത്തിന്റെ ഗാനങ്ങൾ സംഗീത പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റി. ഹിമാൻസു ദത്തയെ പോലെ പ്രഗൽഭരായ സംഗീത പ്രതിഭകളുടെത് ഉൾപ്പെടെ 131ളം ഗാനങ്ങൾ അദ്ദേഹം ബംഗാളിൽ ആലപിച്ചു. 

sd-burman-54

ഇതിനിടെയിൽ  1938 ഫെബ്രുവരിയിൽ തന്റെ വിദ്യാർത്ഥിയായിരുന്ന മീര ദാസ് ഗുപ്റ്റയെ വിവാഹം കഴിച്ചു. 1939ൽ ഇവരുടെ ഏക മകനും പിന്നീട് ഹിന്ദി സിനിമ ഗാനരംഗത്തെ അറിയപ്പെടുന്ന സംഗീത സാംവീധായകനുമായ രാഹുൽ ദേവ് ബർമെൻ(ആർ. ഡി ബർമെൻ) ജനിച്ചു. 1930കളുടെ അവസാനത്തിലാണ് ബർമൻ സംഗീത സംവിധായ​​​െൻറ വേഷമണിയുന്നത്. ആദ്യഘട്ടത്തിൽ ചില ബംഗാളി ഗാനങ്ങൾക്ക് സംഗീതം നൽകിയ അദ്ദേഹം 1937ൽ ആദ്യ ബംഗാളി സിനിമയായ 'രാഗ്ജി'ക്ക് സംഗീതം നൽകി. എന്നാൽ 1940ൽ പുറത്തിറങ്ങിയ 'നിർഭാഷൻ' ആയിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. പിന്നീട് ഒട്ടേറെ ബംഗാളി സിനിമകൾക്ക് അദ്ദേഹം സംഗീതം പകർന്നു. 

1944ൽ ബോംബയിലേക്ക് കുടിയേറിയത് അദ്ദേഹത്തിന്റെ ജീവിതത്തിലെ പുതിയൊരു കാൽവെപ്പായിരുന്നു.1946ൽ അശോക് കുമാർ നായകനായ ശിക്കാരി, ആത് ദിൻ തുടങ്ങിയ സിനിമകൾക്ക് സംഗീതം നൽകിയാണ് അദ്ദേഹം ഹിന്ദി സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്. തുടർന്ന് ഒട്ടേറെ സിനിമകളിൽ അദ്ദേഹത്തിന് അവസരം ലഭിച്ചു. 1947ൽ 'ദോ ബാഹി' എന്ന എന്ന സിനിമയിൽ മീര ദേവ് ആലപിച്ച 'മേരാ സുന്ദർ സപ്നാ ബീത് ഗയ' എന്ന് തുടങ്ങുന്ന ഗാനം ഹിന്ദി സിനിമ ഗാനരംഗത്തെ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിച്ചു. മശാൽ, ആരാധന, കാഗസ് കാ ഫൂൽ, പേയിങ് ഗസ്റ്റ്, ദേവദാസ്, സിന്ദഗി സിന്ദഗി, ടാക്സി ഡ്രൈവർ, മുനിമ്ജി, ഭാസി, മിലി തുടങ്ങി 100ൽ അധികം സിനിമകൾക്ക് സംഗീതം നൽകി. മുഹമ്മദ് റാഫിയും കിഷോർ കുമാറും അദ്ദേഹത്തിന്റെ പാട്ടുകളിലൂടെയായിരുന്നു പ്രശസ്തരായിത്തീർന്നത്. വാഹ് കോൻ ഹി തേരാ, ശോനോ ഗോ ദേ കിന് ഹവാ,മേരാ സുന്ദർ സപ്നാ ബീത് ഗയ തുടങ്ങിയവ അദ്ദേഹത്തിന്റെ മികച്ച ഗാനങ്ങൾ ആയിരുന്നു.

sd-burman-63

1970ൽ 'ആരാധന' എന്ന സിനിമയിലെ 'സഫൽ ഹോഗി തേരാ ആരാധന' എന്ന ഗാനത്തിന് മികച്ച പിന്നണി ഗായകനുള്ള ദേശീയ അവാർഡ് അദ്ദേഹത്തിന് ലഭിച്ചു. 1972ൽ 'സിന്ദഗി സിന്ദഗി' എന്ന സിനിമക്ക് മികച്ച സംഗീത സംവിധായകനുള്ള ദേശീയ അവാർഡും ലഭിച്ചു. സംഗീതത്തിലെ ഇദ്ദേഹത്തിന്റെ സംഭാവനകൾ പരിഗണിച്ചു 1969ൽ ഇദ്ദേഹത്തിന് പത്മശ്രീ നൽകി രാജ്യം ആദരിച്ചു. 2007ൽ അദ്ദേഹത്തിന്റെ 101ആം ജന്മ വാർഷികത്തോടനുബന്ധിച്ച് പോസ്റ്റൽ ഡിപാർട്മെന്റ് ആദര സൂചകമായി സ്റ്റാമ്പ് ഇറക്കുകയുണ്ടായി.

1975ൽ 'മിലി' എന്ന സിനിമയുടെ ജോലിക്കിടയിൽ അദ്ദേഹം കോമ സ്റ്റേജിൽ ആകുകയും 1975 ഒക്ടോബർ 31ന് അദ്ദേഹം മരണപ്പെടുകയും ചെയ്തു. ഒക്ടോബർ 31ന് അദ്ദേഹത്തി​​​െൻറ 44ാം ചരമ ദിനമാണ്.

Loading...
COMMENTS