മകളുടെ വിവാഹത്തിൽ റോക് ഗാനവുമായി മേഘാലയ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും; വിഡിയോ വൈറൽ
text_fieldsഷില്ലോങ്: വിവാഹ ദിനത്തിൽ താരമാകുന്നത് ആരായിരിക്കും. വരനും വധുവുമാണെന്നായിരിക്കും ഏവരുടെയും മറുപടി. എന്നാൽ മേഘാലയിലെ ഷില്ലോങ്ങിൽ നടന്ന വിവാഹ ചടങ്ങിൽ തകർപ്പൻ റോക് ഗാനവുമായി വിരുന്നുകാരെ ഞെട്ടിച്ചത് വധുവിെൻറ പിതാവും മേഘാലയ മുഖ്യമന്ത്രിയുമായ മുകുൾ സാങ്മയായിരുന്നു.
പ്രതിപക്ഷ നേതാവ് ഡോ. ദൊങ്കുപാർ റോയ്, യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി വർക്കിങ് പ്രസിഡൻറ് പോൾ ലിങ്തോ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം 'തകർക്കാൻ' ഉണ്ടായിരുന്നു. ഏതായാലും വിഡിയോ നവമാധ്യമങ്ങളിൽ തരംഗമാണ്.
ബീറ്റിൽസ് സംഗീത ബാൻറിെൻറ 'ഒാൾ മൈ ലവിങ്' എന്ന ക്ലാസിക് ഗാനമാണ് മുഖ്യമന്ത്രിയും കൂട്ടരും പാടിയത്. ഇന്ത്യയിലെ റോക് സോങ്ങിെൻറ തലസ്ഥാനമായി അറിയപ്പെടുന്ന ഷില്ലോങ്ങിലെ പേരുകേട്ട പാട്ടുകാരനാണ് മുഖ്യമന്ത്രി സാങ്മ.
കോളജ് സംഗീത ബാൻറിലെ അംഗമായിരുന്ന ഇദ്ദേഹം 2015ൽ മേഘാലയ നിയമസഭ കെട്ടിടത്തിെൻറ ഉദ്ഘാടന ദിവസവും പാടിയിരുന്നു. പ്രതിപക്ഷ നേതാവ്ലിങ്ദോ കവിയും അനേകം ഗാനങ്ങൾ പാടിയിട്ടുള്ളയാളുമാണ്.