റിയാദ്: ഗായിക വർഷ സിങ് ഗായകനും സംഗീത സംവിധായകനുമായ തോഷി സബ്രിക്കെതിരെ ഉന്നയിച്ച മീ ടു ആരോപണം തള്ളി പത്രപ്രവർത്തകയും നോവലിസ്റ്റുമായ സമീറ അസീസ്. തോഷിയെ വ്യക്തിപരമായി അറിയാമെന്നും അദ്ദേഹത്തിെൻറ ഭാഗത്തുനിന്ന് ഇത്തരമൊരു പെരുമാറ്റമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും അവർ പറഞ്ഞു. നിരവധി സ്ത്രീകൾക്ക് അവർ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് വെളിപ്പെടുത്താൻ അവസരമൊരുക്കിയ മീ ടു കാമ്പയിനെ പിന്തുണക്കുന്നു.
വ്യക്തിപരമായ വൈരാഗ്യം തീർക്കാൻ അതുപയോഗിക്കുേമ്പാൾ ഗുണത്തേക്കാളേറെ ദോഷമാണുണ്ടാവുക. വർഷയുടെ പരാതിയിൽ കാര്യമുണ്ടെന്നു കരുതുന്നില്ലെന്നും സൗദി അറേബ്യയിൽ സ്ത്രീകൾക്കെതിരായ വിവേചനങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന സമീറ കൂട്ടിച്ചേർത്തു. സ്റ്റുഡിയോയിൽവെച്ച് തോഷി ലൈംഗികാതിക്രമത്തിനു മുതിർന്നുവെന്നായിരുന്നു വർഷയുടെ പരാതി.വീഡിയോയിലൂടെയായിരുന്നു വർഷ പരാതി ഉന്നയിച്ചത്.