Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightസംഗീത സംവിധായകൻ അനു...

സംഗീത സംവിധായകൻ അനു മാലികിനെതിരെ ഗുരുതര ആരോപണം: റിയാലിറ്റി ഷോയിൽ നിന്നും നീക്കി

text_fields
bookmark_border
anu-malik-me-too.jpg
cancel

ഗായകനും സംഗീത സംവിധായകനുമായ അനുമാലികിനെതി​െ​ര വീണ്ടും മീടൂ ആരോപണങ്ങൾ. ഗായികയായ സോന മൊഹപത്രക്ക്​ പുറമേ ശ്വേത പണ്ഡിറ്റും പേര്​ വെളിപ്പെടുത്താത്ത മറ്റ്​ രണ്ട്​ ഗായികമാരുമാണ്​ ഗുരുതര ആരോപണങ്ങളുമായി എത്തിയത്​. പിന്നാലെ സോണി ടി.വി.യിലെ പ്രശസ്​ത റിയാലിറ്റിഷോ ആയ ഇന്ത്യൻ ​െഎഡൽ വിധികർത്താവി​​​​​​െൻറ സ്ഥാനത്ത്​ നിന്നും അനു മാലികി​െന നീക്കുകയും ചെയ്​തു.

എനിക്ക്​​ 15 വയസ്സായിരുന്നപ്പോൾ ‘മുഹബ്ബത്തേൻ’ എന്ന ചിത്രത്തിൽ പാടാൻ അവസരം ലഭിച്ചു. അതിനുവേണ്ടിയുള്ള വോയിസ്​​ ടെസ്റ്റ്​ നടത്താൻ അനുമാലിക്​ മ്യൂസിക്കില്ലാതെ ഒരു തവണ പാടാൻ ആവശ്യപ്പെട്ടു. നന്നായി പാടിയ എന്നോട്​ അയാൾ സുനിധി ചൗഹാനും ഷാനിനുമൊപ്പം അവസരം നൽകാമെന്ന്​ പറഞ്ഞു. എന്നാൽ അതിന്​ മുമ്പ്​ ഒരു ചുംബനം നൽകാനും അയാൾ ആവശ്വപ്പെട്ടു. അങ്ങേയറ്റം ഭയം ​േതാന്നിയ നിമിഷമായിരുന്നു അത്​. - ശ്വേത ട്വിറ്ററിൽ കുറിച്ചു.

ഒരു 15 വയസ്സുകാരിയായ ഒരു പെൺകുട്ടി ഇത്തരം സാഹചര്യങ്ങളിൽ എങ്ങനെയായിരിക്കുമെന്ന്​ നിങ്ങൾക്ക്​ ഉൗഹിക്കാമെന്ന്​ അവർ പറഞ്ഞു. അനുമാലികിനെ ബാലപീഡകൻ (പിഡോഫൈൽ) എന്നാണ്​ ശ്വേത വിളിച്ചത്​. അയാൾക്കെതിരെ ആരോപണങ്ങൾക്ക്​ തുടക്കമിട്ട സോന മൊഹപത്രക്ക്​ ശ്വേത നന്ദിയറിയിച്ചു. അത്​ അയാളുടെ പീഡനമേറ്റ മറ്റ്​ പെൺകുട്ടികൾക്ക്​ തുറന്നുപറയാൻ പ്രചോദനമായെന്നും ശ്വേത ട്വിറ്ററിൽ പറഞ്ഞു.

ഇതിന്​ ശേഷം മറ്റ്​ രണ്ട്​ ഗായികമാർ കൂടി അനു മാലികിനെതിരെ ആരോപണം ഉന്നയിച്ചു. ഇന്ത്യൻ ​െഎഡലിൽ പ​െങ്കടുക്കാൻ അവസരം നൽകാനെന്ന വ്യാജേന വീട്ടിലേക്ക്​ വിളിച്ചുവരുത്തി ഒാറൽ സെക്​സിന്​ നിർബന്ധിച്ചെന്നായിരുന്നു അവരുടെ ആരോപണം. ഏഴ്​ വർഷങ്ങൾക്ക്​ മുമ്പ്​ നടന്ന മറ്റൊരു സംഭവവുമായി മറ്റൊരു സ്​ത്രീയുമെത്തി. സഹാറ സ്റ്റുഡിയോയിൽ വച്ച്​ തന്നോട്​ മോശമായി പെരുമാറിയെന്നായിരുന്നു അവർ ആരോപിച്ചത്​.

anu-malik-indian-idol.jpg

എന്നാൽ ആരോപണങ്ങളെല്ലാം അങ്ങേയറ്റം ദുരുദ്ദേശപരമാണെന്നായിരുന്നു അനു മാലികി​​​​​​െൻറ പ്രതികരണം. സോന മൊഹപത്രയെ അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം മീടൂ ആരോപണങ്ങളുടെ മറവിൽ സംഗീത സംവിധായക​​​​​​െൻറ വ്യക്​തിത്വം നശിപ്പിക്കാനുള്ള നീക്കമാണ്​ ഇപ്പോൾ നടക്കുന്നതെന്നും ബോളിവുഡിൽ കത്തിപ്പടർന്ന മീ ടൂ സംഭവങ്ങളെ പിന്തുണക്കുന്നയാളാണ്​ അനു മാലികെന്നും ആ​രോപണങ്ങളെല്ലാം ശുദ്ധനുണയാണെന്നും അദ്ദേഹത്തി​​​​​​െൻറ അഭിഭാഷകൻ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmusic newsMe ToometooMe too Campaignsona mohapatraanu malik
News Summary - me too: Anu Malik Asked to Step Down from reality show-music
Next Story