ഫേസ്ബുക്കിൽ പ്രചരിച്ച ഒരു വിഡിയോയിലൂടെ സാക്ഷാൽ എ.ആർ റഹ്മാനെ വരെ ഞെട്ടിച്ച ആന്ധ്രക്കാരി ബേബി അമ്മ ഇനി പിന്നണി ഗായിക. ‘എന്നവളെ അടി എന്നവളെ’ എന്ന റഹ്മാെൻറ സൂപ്പർഹിറ്റ് ഗാനത്തിെൻറ തെലുങ്ക് പതിപ്പായിരുന്നു വീട്ടുജോലിക്കിടെ മധ്യവയസ്കയായ ബേബി ആലപിച്ചത്. അത് ആരോ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ രാജ്യമെമ്പാടും വൈറലാവുകയും റഹ്മാൻ വരെ ഷെയർ ചെയ്യുകയും ചെയ്തിരുന്നു.
‘മാറ്റി മനിഷിനന്ദി നേനു’ എന്ന രഘു കുഞ്ചെ ഒരുക്കിയ താരാട്ടു പാട്ടുപോലുള്ള ഗാനം സ്റ്റുഡിയോയിൽ വെച്ച് ബേബി പസാല എന്ന ബേബി പാടുന്നത് കേട്ടാൽ അറിയാതെ അതിൽ ലയിച്ചിരുന്ന് പോകും. അത്രയും ഹൃദ്യവും മനോഹരവുമാണ് അവരുടെ ശബ്ദം. രവിയുടെ സംഗീതവും അതിമനോഹരം. യൂട്യൂബിൽ റീലീസ് ചെയ്ത ഗാനത്തിന് നിലവിൽ 80,000ത്തോളം ലൈക്കുകളും പത്ത് ലക്ഷത്തോളം കാഴ്ച്ചക്കാരുമുണ്ട്.