മെഗാസ്റ്റാർ മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാസ്റ്റർ പീസിലെ ആദ്യ ഗാനം പുറത്ത്. വേക് അപ് എന്ന കോളേജ് സെലിബ്രേഷൻ സോങ് ആണ് അണിയറക്കാർ പുറത്തിറക്കിയിരിക്കുന്നത്.
സന്തോഷ് വർമയുടെ വരികൾക്ക് ദീപക് ദേവ് ഇൗണമിട്ട ഗാനം ആലപിച്ചത് ഹരിചരണും ജ്യോത്സനയുമാണ്. കോളേജ് കാംപസിനകത്ത് കളർഫുള്ളായി ചിത്രീകരിച്ചിരിക്കുന്ന ഗാനത്തിൽ മമ്മൂട്ടി, മുകേഷ്, പൂനം ബജ്വ, മഖ്ബൂൽ സൽമാൻ, സന്തോഷ് പണ്ഡിറ്റ് എന്നീ താരങ്ങളും ചിത്രത്തിലുള്ള മറ്റ് പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.
കാംപസ് പശ്ചാത്തലത്തിലുള്ള കഥ പറയുന്ന മാസ്റ്റർ പീസിൽ എഡ്ഡി എന്ന കൊളേജ് പ്രൊഫസറായാണ് മമ്മൂട്ടി എത്തുന്നത്.
രാജാധിരാജക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിെൻറ ഛായാഗ്രഹണം നിർവഹിക്കുന്നത് വിനോദ് ഇല്ലംപിള്ളിയാണ്. ബിഗ് ബജറ്റ് ചിത്രം റോയൽ സിനിമാസിെൻറ ബാനറിൽ മുൻ പ്രവാസിയായ സി.എച്ച് മുഹമ്മദ് ചിത്രം നിർമിക്കുന്നു. റോയൽ സിനിമാസിന്റെ ആദ്യ ചിത്രമാണിത്.
ഗോകുൽ സുരേഷ് ഗോപി, മുകേഷ്, മഖ്ബൂൽ സൽമാൻ, സിജു ജോൺ, പാഷാണം ഷാജി, ബിജു കുട്ടൻ, അർജുൻ, അശ്വിൻ, ജോഗി, ദിവ്യദർശൻ, അജ്മൽ നിയാസ്, സുനിൽ സുഗദ, കൈലാഷ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ, ക്യാപ്റ്റൻ രാജു, ശിവജി ഗുരുവായൂർ,മഹിമ നമ്പ്യാർ, സന്തോഷ് പണ്ഡിറ്റ്, തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്