‘മരട് 357’​ വരും; ആദ്യ ഗാനം പുറത്തുവിട്ടു

14:32 PM
05/07/2020

മ​ര​ടി​ൽ തീ​രദേശ നി​യ​മം ലം​ഘി​ച്ച്​ കെട്ടിപ്പൊക്കിയ ഫ്ലാറ്റ്​ സമുച്ചയങ്ങൾ പൊളിച്ചുമാറ്റിയ സംഭവം കേരളത്തിൽ വലിയ ചർച്ചകൾക്കാണ്​ വഴിതെളിച്ചത്​. കോ​ടി​ക​ൾ ചെ​ല​വി​ട്ട്​ വ​ർ​ഷ​ങ്ങ​ൾ​കൊ​ണ്ട്​ പ​ടു​ത്തു​യ​ർ​ത്തി​യ​ കെട്ടിടങ്ങൾ​​ സെ​ക്ക​ൻ​ഡു​ക​ൾ​ക്കു​ള്ളി​ൽ​ പൊ​ടി​ഞ്ഞ​മ​രുന്നത്​ ശ്വാസമടക്കിപ്പിടിച്ചായിരുന്നു കേരള ജനത കണ്ടുനിന്നത്​. മരട്​ സംഭവത്തെ പ്രമേയമാക്കി പ്രശസ്​ത സംവിധായകൻ കണ്ണൻ താമരക്കുളം സിനിമ പ്രഖ്യാപിച്ചിരുന്നു. ‘മരട്​ 357’ എന്ന്​ പേരിട്ടിരിക്കുന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസ്​ ചെയ്​തു. 

‘മാനം മീതെ’ എന്ന്​ തുടങ്ങുന്ന ഗാനത്തിന്​ സംഗീതം നൽകിയിരിക്കുന്നത്​ 4 മ്യൂസിക്​സ്​ ആണ്​. ഡോ. മധു വാസുദേവ​​െൻറതാണ്​ വരികൾ. അൻവർ സാദത്ത്​, വിപിൻ സേവ്യർ, ബിബി മാത്യു, ഹരിത ബാലകൃഷ്​ണൻ എന്നിവർ ചേർന്നാണ്​ ആലപിച്ചിരിക്കുന്നത്​. പാർട്ടി മൂഡിൽ ചിത്രീകരിച്ചിരിക്കുന്ന ഗാനം യൂട്യൂബിൽ തരംഗമായിരിക്കുകയാണ്​. 

ദിനേശ്​ പള്ളത്താണ്​ മരട്​ 357ന്​ തിരക്കഥയൊരുക്കിയിരിക്കുന്നത്​. രവി ചന്ദ്രൻ കാമറ ചലിപ്പിക്കുന്ന ചിത്രത്തി​​െൻറ എഡിറ്റിങ്​ വി.ടി ശ്രീജിത്ത്​ നിർവഹിച്ചിരിക്കുന്നു. 

Loading...
COMMENTS