Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightഎഫ്.എം നിലയങ്ങളിൽ...

എഫ്.എം നിലയങ്ങളിൽ സ്​റ്റീരിയോ ശബ്​ദം ഒഴിവാക്കുന്നു

text_fields
bookmark_border
manjeri-fm.
cancel

മ​ഞ്ചേ​രി: ആ​കാ​ശ​വാ​ണി എ​ഫ്.​എം നി​ല​യ​ങ്ങ​ളി​ലെ സ്​​റ്റീ​രി​യോ ശ​ബ്​​ദ​സം​വി​ധാ​ന​ത്തി​ന് നി​യ​ന്ത്ര​ണ ം. സ്വ​കാ​ര്യ എ​ഫ്.​എം നി​ല​യ​ങ്ങ​ൾ ഉ​ള്ളി​ട​ങ്ങ​ളി​ൽ മാ​ത്രം സ്​​റ്റീ​രി​യോ ശ​ബ്​​ദം മ​തി​യെ​ന്നും അ​ല്ലാ​ ത്ത നി​ല​യ​ങ്ങ​ൾ പ​ര​മ്പ​രാ​ഗ​ത​രീ​തി​യി​ലെ മോ​ണോ ശ​ബ്​​ദ​സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ​ണ​മെ​ന്നും അ​ഖി​ല േ​ന്ത്യാ​ത​ല​ത്തി​ൽ ആ​കാ​ശ​വാ​ണി തീ​രു​മാ​ന​മെ​ടു​ത്തു. പു​തി​യ തീ​രു​മാ​നം മ​ഞ്ചേ​രി, ദേ​വി​കു​ളം നി​ല​യ​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യാ​വും. സ്​​റ്റീ​രി​യോ ശ​ബ്​​ദ​സം​വി​ധാ​നം പ്ര​സ​ര​ണ​ശേ​ഷി കു​റ​ക്കു​ക​യാ​ണെ​ന്നും പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലെ സം​വി​ധാ​നം ശേ​ഷി കൂ​ട്ടു​ന്നു​ണ്ടെ​ന്നു​മാ​ണ് അ​ഖി​ലേ​ന്ത്യാ​ത​ല​ത്തി​ൽ ന​ട​ത്തി​യ സ​ർ​വേ​യി​ലെ ക​ണ്ടെ​ത്ത​ൽ.

12 വ​ർ​ഷം മു​മ്പ്​ മ​ഞ്ചേ​രി എ​ഫ്.​എം നി​ല​യ​ത്തി‍​െൻറ പി​റ​വി മു​ത​ൽ സ്​​റ്റീ​രി​യോ ശ​ബ്​​ദ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ കേ​ൾ​വി​ക്കാ​രി​ലെ​ത്തി​ക്കു​ന്ന​ത്. നി​ല​യം ഉ​യ​ർ​ന്ന പ്ര​ദേ​ശ​ത്താ​യ​തി​നാ​ൽ ല​ക്ഷ്യ​മി​ട്ട​തി‍​െൻറ പ​ത്തി​ര​ട്ടി​യോ​ളം ദൂ​ര​പ​രി​ധി​യി​ൽ ശ​ബ്​​ദ​മെ​ത്തു​ന്നു. സ്​​റ്റീ​രി​യോ ആ​യ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ളി​ല​ട​ക്കം പ്ര​ചാ​ര​വു​മു​ണ്ട്.

പ​ര​മാ​വ​ധി 40 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ശ​ബ്​​ദ​മെ​ത്താ​നു​ള്ള സം​വി​ധാ​ന​മാ​ണെ​ങ്കി​ലും ആ​റ്​ ജി​ല്ല​ക​ളി​ലും ത​മി​ഴ്നാ​ട്ടി​ൽ നീ​ല​ഗി​രി ജി​ല്ല​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും മ​ഞ്ചേ​രി നി​ല​യ​ത്തി​ലെ പ​രി​പാ​ടി​ക​ൾ ല​ഭി​ക്കു​ന്നു​ണ്ട്. ഇ​ത്ര​യേ​റെ ശ്രോ​താ​ക്ക​ളു​ണ്ടാ​യ​തി​നും ശ​ബ്​​ദ​വ്യ​ക്​​ത​ത കാ​ര​ണ​മാ​ണ്. സം​സ്​​ഥാ​ന​ത്തെ എ​ട്ട് എ​ഫ്.​എം നി​ല​യ​ങ്ങ​ളി​ലും ഇ​പ്പോ​ൾ സ്​​റ്റീ​രി​യോ ശ​ബ്​​ദ​സം​വി​ധാ​ന​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsManjeri FMFM Stations
News Summary - Manjeri FM FM Stations -Kerala News
Next Story