ജൗഹരി ഗുൽ സി ​ജൊ ബീബി; മാണിക്യ മലരി​െൻറ ഉർദു പതിപ്പ്​ ശ്രദ്ധനേടുന്നു 

13:17 PM
11/03/2018
Sidrathul Munthaha

രാജ്യത്തിനകത്തും പുറത്തും തരംഗമുണ്ടാക്കിയ മാണിക്യ മലരായ പൂവിക്കൊരു​ ഉർദു വേർഷനും. ഗായികയും അവതാരികയുമായ സിദ്​റത്തുൽ മുൻതഹ പാടിയ ഉർദു മാണിക്യ മലർ യൂട്യൂബിൽ മികച്ച പ്രതികരണമാണ്​ നേടുന്നത്​. ‘ജൗഹരി ഗുൽ സി ജൊ ബീവി’ എന്ന്​ തുടങ്ങുന്ന ഗാനം ഉർദുവിലേക്ക്​ മാറ്റിയത്​ ഫൈസൽ വഫ ആല​േങ്കാടാണ്​. ഒരു ദിവസം കൊണ്ട്​ ഗാനത്തിന്​ 86,000ത്തോളം കാഴ്​ചക്കാരെയാണ്​ ലഭിച്ചത്​. 

പി.എം.എ ജബ്ബാറി​​​െൻറ മനോഹരമായ വരികൾക്ക്​ തലശ്ശേരിക്കാരനായ റഫീഖ്​ കെ ഇൗണമിട്ട മാണിക്യ മലരായ പൂവി വർഷങ്ങളായി മലയാളികളുടെ നാവിൻ തുമ്പത്തുള്ള പാട്ടാണെങ്കിലും ഒമർ ലുലുവി​​​െൻറ അഡാറ്​ ലവ്​ എന്ന ചിത്രത്തിലൂടെ പാട്ടി​​​െൻറ പ്രശസ്​തി രാജ്യം കടന്ന്​ പ്രവഹിക്കുകയായിരുന്നു. ഷാൻ റഹ്​മാ​​​െൻറ സംഗീതത്തിൽ വിനീത്​ ശ്രീനിവാസ​ൻ പാടിയ പുതിയ മാണിക്യ മലർ പാട്ട്​ യൂട്യൂബിൽ റെക്കോർഡ്​ കാഴ്​ചക്കാരെയാണ്​ നേടിയത്​. 

Loading...
COMMENTS