Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightമാ​ണി​ക്യാ​മ​ല​രി​െൻറ...

മാ​ണി​ക്യാ​മ​ല​രി​െൻറ ക്രെഡിറ്റ്​ എ​ര​ഞ്ഞോ​ളി മൂ​സ ത​ട്ടു​ന്നുവെന്ന്

text_fields
bookmark_border
മാ​ണി​ക്യാ​മ​ല​രി​െൻറ ക്രെഡിറ്റ്​ എ​ര​ഞ്ഞോ​ളി മൂ​സ ത​ട്ടു​ന്നുവെന്ന്
cancel
camera_alt????????? ??.?????????, ????????? ???

ദോ​ഹ: ‘മാ​ണി​ക്യാ​മ​ല​രാ​യ പൂ​വി’ ഗാ​നം ആ​ദ്യം പാ​ടി​യ​ത്​ താ​നാ​ണെ​ന്നും എ​ന്നാ​ൽ ഗാ​ന​ത്തി​െ​ൻ​റ ക്രെ​ഡി​റ്റ്​ ത​ട്ടി​യെ​ടു​ക്കു​ക​യാ​ണ്​ എ​ര​ഞ്ഞോ​ളി മൂ​സ​യെ​ന്നും പ്ര​ശ​സ്​​ത മാ​പ്പി​ള​പ്പാ​ട്ട്​ ഗാ​യ​ക​നും കേ​ര​ള മാ​പ്പി​ള​ക​ലാ അ​ക്കാ​ദ​മി പ്ര​സി​ഡ​ൻ​റു​മാ​യ ത​ല​ശേ​രി കെ.​റ​ഫീ​ഖ്​ ആരോപിച്ചു. ഗാ​ന​ര​ച​യി​താ​വാ​യ പി.​എം.​എ ജ​ബ്ബാ​റി​നെ പോ​ലും അ​റി​യാ​ത്ത രൂ​പ​ത്തി​ലാ​ണ്​ എ​ര​ഞ്ഞോ​ളി​യു​ടെ ഇ​പ്പോ​ഴ​ത്തെ പെ​രു​മാ​റ്റം. ദോ​ഹ​യി​ൽ ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ എ​ത്തി​യ അ​ദ്ദേ​ഹം ‘ഗ​ൾ​ഫ്​​മാ​ധ്യ​മ’​ത്തോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. റ​ഫീ​ഖി​െ​ൻ​റ ഭാ​ര്യാ​മാ​താ​വി​െ​ൻ​റ ജ്യേ​ഷ്​​ഠ​ത്തി​യു​ടെ മ​ക​നാ​ണ്​ ജ​ബ്ബാ​ർ. അ​ദ്ദേ​ഹം ഇ​പ്പോ​ൾ റി​യാ​ദി​ലെ ക​ട​യി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ്. 1978ലാ​ണ്​ ജ​ബ്ബാ​ർ ‘മാ​ണി​ക്യ​ാമ​ല​രാ​യ പൂവി’ ഗാ​നം എ​ഴു​തു​ന്ന​ത്.

എ​ന്നാ​ൽ ഗാ​നം ആ​ദ്യ​മാ​യി പാ​ടു​ന്ന​ത്​​ഞാ​നാ​ണ്. പി​ന്നീ​ട്​ കേ​ര​ള​ത്തി​ലെ വി​വി​ധ വേ​ദി​ക​ളി​ൽ താ​ൻ ഇൗ ​ഗാ​നം ആ​ല​പി​ച്ചു. 18 വ​ർ​ഷ​ത്തി​ന്​ ശേ​ഷം ആ​കാ​ശ​വാ​ണി​യി​ലും പാ​ടി. ‘മാ​പ്പി​ള​പ്പാ​ട്ട്​’ എ​ന്ന അ​ര​മ​ണി​ക്കൂ​ർ സം​ഗീ​ത​പ​രി​പാ​ടി​യി​ലാ​യി​രു​ന്നു ഇ​ത്. രാ​ഘ​വ​ൻ മാ​ഷാ​യി​രു​ന്നു ഇൗ ​പ​രി​പാ​ടി​യു​ടെ ​പ്രൊ​ഡ്യൂ​സ​ർ. ദൂ​ര​ദ​ർ​ശ​നി​ലെ പ​രി​പാ​ടി​യി​ലും ഗാ​നം ആ​ല​പി​ച്ചു. പി​ന്നീ​ട്​ ത​ല​ശേ​രി​യി​ലെ മാ​ളി​യേ​ക്ക​ൽ ത​റ​വാ​ട്ടി​ലെ ഒ​രു ക​ല്ല്യാ​ണ​ത്തി​ന്​ ഗാ​ന​മേ​ള അ​വ​ത​രി​പ്പി​ച്ചു. അ​ന്ന്​ ത​ല​ശേ​രി ടൗ​ൺ​ബാ​ങ്ക്​ ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന​ ഗാ​ന​മേ​ള​യി​ൽ ‘മാ​ണി​ക്യ​ാമ​ല​രാ​യ​പൂ​വി’ ഗാ​നം താ​ൻ ആ​ല​പി​ച്ചു​കൊ​ണ്ടി​രി​ക്കേ​യാ​ണ്​ എ​ര​ഞ്ഞോ​ളി മൂ​സ വേ​ദി​യി​ലേ​ക്ക്​ വ​രു​ന്ന​ത്. പാ​ട്ട്​ ഇ​ഷ്​​ട​പ്പെ​ട്ട എ​ര​ഞ്ഞോ​ളി അ​പ്പോ​ൾ ത​ന്നെ വ​രി​ക​ൾ എ​ഴു​തി​യെ​ടു​ത്തു. ഗാ​നം കാ​സ​റ്റി​ൽ ആ​ല​പി​ക്കാ​ൻ ത​ന്നെ അ​നു​ദി​ക്ക​ണ​മെ​ന്നും ഇ​തി​നാ​യി ര​ച​യി​താ​വാ​യ ജ​ബ്ബാ​റി​നോ​ട്​ സ​മ്മ​ത​പ​ത്രം വാ​ങ്ങി ന​ൽ​ക​ണ​മെ​ന്നും മൂ​സ അ​പേ​ക്ഷി​ച്ചു. ഇ​തു​പ്ര​കാ​രം​ താ​നാ​ണ്​ ജ​ബ്ബാ​റി​െ​ൻ​റ സ​മ്മ​ത​പ്ര​കാ​രം എ​ര​ഞ്ഞോ​ളി​ക്ക്​ ന​ൽ​കി​യ​തെ​ന്നും റ​ഫീ​ഖ്​ പ​റ​ഞ്ഞു. ‘ജ​ബ്ബാ​ർ എ​ഴു​തി​യ ഗാ​നം കാ​സ​റ്റി​ൽ ആ​ല​പി​ക്കാ​ൻ എ​ര​ഞ്ഞോ​ളി മൂ​സ​ക്ക്​ അ​നു​വാ​ദം ന​ൽ​കു​ന്നു’ എ​ന്നാ​ണ്​ അ​ന്ന്​ സ​മ്മ​ത​പ​ത്ര​ത്തി​ൽ എ​ഴു​തി​യ​ത്. അ​ത്​ ഇ​പ്പോ​ഴും എ​ര​ഞ്ഞോ​ളി​യു​ടെ കൈ​യി​ൽ കാ​ണു​മെ​ന്നും റ​ഫീ​ഖ്​ പ​റ​ഞ്ഞു.

എ​ര​ഞ്ഞോ​ളി മൂ​സ ത​െ​ൻ​റ പു​തി​യ കാ​സ​റ്റി​ൽ ഗാ​നം ഉ​പ​യോ​ഗി​ച്ചു. അ​തോ​ടെ പാ​ട്ടി​നും പ്ര​ശ​സ്​​തി ഉ​ണ്ടാ​യി. അ​ന്ന്​ കാ​സ​റ്റി​െ​ൻ​റ ക​വ​റി​ൽ ര​ച​യി​താ​വ്​ ജ​ബ്ബാ​ർ ആ​ണ്​ എ​ന്ന്​ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ‘ഒ​രു അ​ഡാ​ർ ല​വ്​’ എ​ന്ന സി​നി​മ​യി​ൽ ഉ​പ​യോ​ഗി​ച്ച​തോ​ടെ ഗാ​നം ലോ​ക​പ്ര​ശ​സ്​​ത​മാ​യി. ഇ​പ്പോ​ൾ താ​നാ​ണ്​ പാ​ട്ട്​ ആ​ദ്യ​മാ​യി പാ​ടി​യ​തെ​ന്നാ​ണ്​ എ​ര​ഞ്ഞോ​ളി പ​റ​ഞ്ഞു​ന​ട​ക്കു​ന്ന​ത്. ഏ​തോ ഒ​രു ജ​ബ്ബാ​റാ​ണ്​ പാ​ട്ട്​ എ​ഴു​തി​യ​തെ​ന്നു​മാ​ണ്​ പ​റ​യു​ന്ന​ത്. ‘മാ​ണി​ക്യാ​മ​ല​ർ’ ത​െ​ൻ​റ കു​ഞ്ഞാ​ണ്, അ​ത്​ ആ​രെ​ങ്കി​ലും ക​വ​രു​ന്ന​ത്​ വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്നും റ​ഫീ​ഖ്​ പ​റ​ഞ്ഞു. പാ​ട്ട്​ ഹി​റ്റാ​യെ​ങ്കി​ലും അ​തി​െ​ൻ​റ ര​ച​യി​താ​വാ​യ പി.​എം.​എ ജ​ബ്ബാ​ർ ഇ​പ്പോ​ഴും റി​യാ​ദി​ലെ മ​ല​സി​ലു​ള്ള ​ഗ്രോ​സ​റി ക​ട​യി​ലെ സാ​ധാ​ജീ​വ​ന​ക്കാ​ര​നാ​ണ്. പാ​ട്ട്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​തോ​ടെ സി​നി​മ​ക്കും വ​ൻ​പ്ര​ശ​സ്​​തി​യു​ണ്ടാ​യി. എ​ന്നാ​ൽ അ​ർ​ഹ​മാ​യ സാ​മ്പ​ത്തി​ക സ​ഹാ​യം ര​ച​യി​താ​വി​ന്​ കി​ട്ടി​യി​ട്ടി​ല്ല. അ​ത്​ കി​േ​ട്ട​ണ്ട​താ​ണെ​ന്നും അ​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​മെ​ന്നും റ​ഫീ​ഖ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsManikya MalarCreditEranjoli Moosa
News Summary - Manikya Malar-Credit-Eranjoli Moosa
Next Story