മന്ദാരത്തിലെ നൊസ്റ്റാൾജിക്​ ഗാനം 'മിഠായി' എത്തി VIDEO

19:27 PM
13/09/2018
mandhaaram-song

ആസിഫ്​ അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം മന്ദാരത്തിലെ മറ്റൊരു ഗാനം കൂടി പ്രേക്ഷകരിലേക്കെത്തി. മിഠായി എന്ന്​ തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്​ അനുഷ ജോസഫാണ്​. വിജേഷ്​ വിജയ്​യുടെ വരികൾക്ക്​ മുജീബ് മജീദ് ആണ് സംഗീതം നൽകിയിരിക്കുന്നത്​. പൂർണ്ണമായും പ്രണയം പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം നവാഗതനായ വിജേഷ് വിജയ് സംവിധാനം ചെയ്​തിരിക്കുന്നു. 

ആസിഫ് അലി അഞ്ച് ഗെറ്റപ്പുകളില്‍ എത്തുന്ന ചിത്രത്തില്‍ വർഷ ​െബാല്ലമ്മ, മേഘാ മാത്യൂസ്​ എന്നിവരാണ്​ നായികമാരാകുന്നത്​. ഹരിശ്രീ അശോക​​െൻറ മകൻ അർജ്ജുൻ അശോക്​ ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്​. കൗമാരം മുതല്‍ 32 വയസു വരെ വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രമാണ് ആസിഫ് കൈകാര്യം ചെയ്യുന്നത്. ചിത്രത്തിലെ ആസിഫി​​െൻറ താടിവെച്ചുള്ള ലുക്​ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Loading...
COMMENTS