കുട്ടികൾക്കൊപ്പം ചുവടുവെച്ച്​ മധുരരാജ; വൈറലായ വിഡിയോ

17:22 PM
17/04/2019
madhura-raja

തിയറ്ററുകൾ പൂരപ്പറമ്പാക്കി മുന്നേറുന്ന മെഗാ സ്റ്റാർ മമ്മൂട്ടി ചിത്രം മധുരാജയുടെ ലൊക്കേഷൻ വിഡിയോ തരംഗമാവുന്നു. ചിത്രീകരണ വേളയിൽ മധുരരാജ കോസ്റ്റ്യൂമിലെത്തിയ ഒരു കൂട്ടം കുട്ടികൾ മമ്മൂട്ടിക്കൊപ്പം ഡാൻസ്​ ചെയ്യുന്ന വിഡിയോ ആണ്​ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്​. ചിത്രത്തിൻെറ ടൈറ്റിൽ ട്രാക്​ ചിത്രീകരണ വേളയിലുള്ള ദൃശ്യങ്ങളായിരുന്നു അത്​.

വൈശാഖ്​ സംവിധാനം ചെയ്​ത മധുരരാജ വിഷു ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണയോടെ കുതിക്കുകയാണ്​. ആദ്യ ദിനം ലോകവ്യാപകമായി 9.2​കോടിയോളം രൂപ കളക്​ട്​ ചെയ്​ത രാജ നാലാം ദിവസം പൂർത്തിയാ​യപ്പോൾ ഇതുവരെ 30 കോടിക്ക്​ മുകളിൽ കളക്ഷൻ​ നേടി​. 

മമ്മൂട്ടിയുടെ ഇതുവരെയുള്ള സിനിമകളിലെ ഏറ്റവും മികച്ച സംഘട്ടന രംഗങ്ങളാണ്​ മധുരരാജയിൽ. നിരവധി ഹിറ്റ്​ ചിത്രങ്ങൾക്ക്​ സംഘട്ടനമൊരുക്കിയ പീറ്റർ​​ഹെയ്​നാണ്​ വൈശാഖിന്​ വേണ്ടി മധുരരാജയിൽ പ്രവർത്തിച്ചത്​. സലിം കുമാർ, അജു വർഗീസ്​, നെടുമുടി വേണു, സിദ്ധിഖ്, ഷംന കാസിം, അന്ന രേഷ്മ രാജൻ, അനുശ്രീ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഗോപി സുന്ദറാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. 

Loading...
COMMENTS