ഗസലിന്‍റെ സുൽത്താന് യാത്രാമൊഴി
text_fieldsമട്ടാഞ്ചേരി: ഗസലിെൻറ വിഷാദഭരിതമായ കാവ്യാത്മകതയിലൂടെ മലയാളിയുടെ ഹൃദയത്തില്‍ ഇടംപിടിച്ച ഗായകൻ ഉമ്പായിക്ക് ജന്മനാടിെൻറ യാത്രാമൊഴി. ബുധനാഴ്ച വൈകീട്ട് കൂവപ്പാടത്തെ വസതിയില്‍ മൃതദേഹം എത്തിച്ചപ്പോള്‍ തുടങ്ങിയ ജനപ്രവാഹം വ്യാഴാഴ്ച ഖബറടക്കം വരെ തുടര്‍ന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സംഗീതപ്രേമികള്‍ പ്രിയഗായകനെ അവസാനമായി കാണാൻ ഒഴുകിയെത്തി. അർബുദത്തെത്തുടർന്ന് ചികിത്സയിലിരുന്ന ഉമ്പായി എന്ന പി.എ. ഇബ്രാഹീം ബുധനാഴ്ച വൈകീട്ടാണ് അന്തരിച്ചത്. ഫോർട്ട്കൊച്ചി കൽവത്തി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഒൗദ്യോഗിക ബഹുമതികളോടെയായിരുന്നു ഖബറടക്കം.
വ്യാഴാഴ്ച രാവിലെ ഒമ്പതോടെ മൃതദേഹം കല്‍വത്തി കമ്യൂണിറ്റി ഹാളിൽ പൊതുദര്‍ശനത്തിന് എത്തിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, സംസ്ഥാന വനിത കമീഷന്‍ ചെയര്പേഴ്സൻ എം.സി. ജോസഫൈന്‍, സംഗീതസംവിധായകൻ എം.കെ. അർജുനൻ, എം.എല്‍.എമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, വി.ഡി. സതീശന്‍, ജോൺ ഫെർണാണ്ടസ്, എം. സ്വരാജ്, കെ.വി. അബ്ദുല്‍ ഖാദര്‍, ഹൈബി ഈഡന്‍, കെ.ജെ. മാക്സി, കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല, സിറ്റി പൊലീസ് കമീഷണര്‍ എം.പി. ദിനേശ്, കവി എസ്. രമേശന്‍, ഡി.ഐ.ജി പി. വിജയന്‍, മുന്‍ എം.എല്‍.എമാരായ ഡൊമിനിക് പ്രസേൻറഷന്, സി.എം. ദിനേശ് മണി, ഗായകരായ അഫ്സല്, പ്രദീപ് പള്ളുരുത്തി, കൊച്ചിന്‍ ആസാദ്, ആര്‍.ഡി.ഒ എസ്. ഷാജഹാന്‍ തുടങ്ങിയവര്‍ അേന്ത്യാപചാരം അര്‍പ്പിക്കാൻ എത്തിയിരുന്നു.
ഉച്ചയോടെ ഖബറടക്കം നടന്നു. ജന്മദേശമായ നെല്ലുകടവില്‍നിന്ന് എത്തിയവര്‍ തങ്ങളുടെ പ്രിയസുഹൃത്ത് ബാക്കിവെച്ച ഗസൽ ഇൗരടികൾ നെഞ്ചിലേറ്റി കണ്ണീരോടെയാണ് അദ്ദേഹത്തെ യാത്രയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
