വിധിഷ(മധ്യപ്രദേശ്): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇൻറർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ഡാൻസ് വീഡിയോയിലെ നായകനാണ് 46കാരനായ പ്രൊഫസർ സഞ്ജീവ് ശ്രീവാസ്തവ. മധ്യപ്രദേശ് സ്വദേശിയായ സഞ്ജീവ് ഒരു ലോക്കൽ കോളജിൽ ഇലക്ട്രോണിക്സ് അധ്യാപകനാണ്.
ഒരു വിവാഹചടങ്ങിൽ പെങ്കടുത്ത് സഞ്ജീവ് കളിച്ച ഡാൻസ് അപ്രതീക്ഷിതമായി വൈറലാവുകയായിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി കടുത്ത ഗോവിന്ദ ആരാധകനായ സഞ്ജീവ്, ഗോവിന്ദയുടെ സെ്റ്റപ്പുകളാണ് അതിമനോഹരമായി അവതരിപ്പിച്ചത്.
ബോളിവുഡ് താരങ്ങളടക്കം വീഡിയോ പങ്കുവെച്ചതോടെ പ്രൊഫസർ പ്രശസ്തിയുടെ കൊടുമുടിയിലെത്തി. ഇലക്ട്രോണിക് പ്രൊഫസറുടെ ഇലക്ട്രിക് ഡാൻസിനെ കുറിച്ച് പറയുേമ്പാൾ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും നൂറ് നാവായിരുന്നു. ഇതുകൊണ്ടും അവസാനിക്കാതെ മധ്യപ്രദേശ് സർക്കാർ സഞ്ജീവക്ക് ഒരു ബഹുമതി കൂടിക്കൊടുത്തു. നിലവിൽ വിധിഷയിലെ മുൻസിപ്പൽ കോർപറേഷൻ അംബാസിഡറായാണ് പ്രൊഫസറെ നിയമിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തെൻറ ഫോൺ അടിക്കുന്നത് നിലച്ചിരിക്കുകയാണ്. രാജ്യത്തിെൻറ പലഭാഗത്തുനിന്നായി നിരവധി മാധ്യമപ്രവർത്തകരാണ് ഒരോ മിനിറ്റിലും വിളിച്ച് കൊണ്ടിരിക്കുന്നത്. സഞ്ജീവ് പറഞ്ഞു. ഒരു ബാല്യകാല സുഹൃത്താണ് സഞ്ജീവയുടെ മാനേജറുടെ റോൾ ഇപ്പോൾ ഏറ്റെടുത്ത് കോളുകൾക്ക് ഉത്തരം പറയുന്നത്. ഇപ്പോഴാണ് നടൻ സുനിൽ ഷെട്ടിയുടെ കോൾ വന്നത്. ഒരു മണിക്കൂറിൽ ഇതുപോലെയുള്ള നൂറ് കണക്കിന് കോളുകളാണ് വരുന്നത്. ഇത് കൈവിട്ട മട്ടാണ്. സഞ്ജീവ് ചിരിച്ച് കൊണ്ട് പറയുന്നു.
ഗോവിന്ദയും നീലവും അഭിനയിച്ച ഖുദ്ഗർസ് എന്ന ചിത്രത്തിലെ ‘ആപ് കേ ആ ജാനെ സേ’ എന്ന ഗാനത്തിനായിരുന്നു പ്രൊഫസർ ചുവടുവെച്ചത്. പാർട്നർ എന്ന ചിത്രത്തിലെ ഗാനമായ ‘സോണി ദേ നഖ്രേ’ക്കും പ്രൊഫസർ ചുവടുവെച്ചിരുന്നു.