100 കോടി നേടി ബ്ലോക്ബസ്റ്ററായ ഗീത ഗോവിന്ദത്തിന് ശേഷം തെലുങ്കിലെ യുവ സൂപ്പർതാരംവിജയ് ദേവരകൊണ്ടക്കൊപ്പം വീണ്ടും മലയാളി സംഗീത സംവിധായകൻ. നേരത്തെ ഗീതാ ഗോവിന്ദത്തിൽ ‘ഇേങ്കം ഇേങ്കം’ കവലേ എന്ന ഗാനമൊരുക്കി ഞെട്ടിച്ച ഗോപി സുന്ദറിെൻറ പാത പിൻപറ്റി ജേക്സ് ബിജോയ് ആണ് ഇത്തവണ ഹിറ്റാവർത്തിച്ചിരിക്കുന്നത്.
കോട്ടയം, ഇൗരാറ്റുപേട്ട സ്വദേശിയായ ജേക്സ് ബിജോയ് ‘രണം’ അടക്കമുള്ള മലയാള ചിത്രങ്ങൾക്കും തമിഴ്, തെലുങ്ക് ചിത്രങ്ങൾക്കും സംഗീതം നൽകിയിട്ടുണ്ട്. ടാക്സിവാല എന്ന പുതിയ വിജയ് ചിത്രത്തിലെ ‘മാതെ വിദധുഗ’ എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബിൽ തരംഗമായിരിക്കുകയാണ്. ഇൗ ഗാനവും ആലപിച്ചിരിക്കുന്നത് സിധ് ശ്രീരാമാണ്. രണ്ട് കോടിയോളം കാഴ്ചക്കാരുള്ള ഗാനത്തിൽ 67000 ത്തോളം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.
വിജയ് ദേവരകൊണ്ടയും രഷ്മിക മന്ദാനയും തകർത്തഭിനയിച്ച ഗീതാ ഗോവിന്ദം മലയാളികൾക്കിടയിൽ വലിയ ഹിറ്റായിരുന്നു. യൂട്യൂബിൽ പുറത്തുവിട്ട് സൂപ്പർ ഹിറ്റായ ഗാനങ്ങളിലൂടെയായിരുന്നു ചിത്രത്തിെൻറ പ്രശസ്തി ഇന്ത്യയാകമാനം വ്യാപിച്ചത്. മലയാളിയായ ഗോപി സുന്ദർ സംഗീതം നൽകി സിധ് ശ്രീരാം ആലപിച്ച ഇേങ്കം ഇേങ്കം എന്നു തുടങ്ങുന്ന ഗാനം യൂട്യൂബിൽ 100 മില്യൺ കാഴ്ച്ചക്കാരിലേക്ക് കുതിക്കുകയാണ്.അതിനിടെയാണ് മറ്റൊരു മനോഹര ഗാനം കൂടി യൂട്യൂബ് കീഴടക്കുന്നത്.
രാഹുൽ സൻക്രിത്യൻ സംവിധാനം ചെയ്യുന്ന ടാക്സി വാല നിർമിക്കുന്നത് യു.വി ക്രിയേഷൻസാണ്. ഗീതാ ഗോവിന്ദം കേരളത്തിൽ റിലീസ് ചെയ്തതുപോലെ ടാക്സിവാലയുടെയും റിലീസിനായി കാത്തിരിക്കുകയാണ് മലയാളികളായ വിജയ് ദേവരകൊണ്ട ആരാധകർ.