മാപ്പിളപാട്ട് കുലപതി എം. കുഞ്ഞിമൂസ നിര്യാതനായി

08:28 AM
17/09/2019

വ​ട​ക​ര: ഗാ​യ​ക​നും ഗാ​ന​ര​ച​യി​താ​വും സം​ഗീ​ത​ജ്ഞ​നു​മാ​യ എം. ​കു​ഞ്ഞി​മൂ​സ (92) നി​ര്യാ​ത​നാ​യി. ചൊ​വ്വാ​ഴ്ച പു​ല​ര്‍ച്ച മൂ​ന്ന് മ​ണി​യോ​ടെ വ​ട​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. അ​സു​ഖ ബാ​ധി​ത​നാ​യി ദി​വ​സ​ങ്ങ​ളാ​യി കി​ട​പ്പി​ലാ​യി​രു​ന്നു. 

ത​ല​ശ്ശേ​രി മൂ​ല​ക്ക​ല്‍ ത​റ​വാ​ട്ടി​ല്‍ അ​ബ്​​ദു​ല്ല​യു​ടെ​യും മ​റി​യു​മ്മ​യു​ടെ​യും മ​ക​നാ​യി 1929ലാ​ണ് കു​ഞ്ഞി​മൂ​സ ജ​നി​ച്ച​ത്. ചെ​റു​പ്പ​കാ​ല​ത്തു ത​ന്നെ പാ​ട്ടു​ക​ള്‍ എ​ഴു​തു​ക​യും പാ​ടു​ക​യും ചെ​യ്തു. വ​ട​ക​ര താ​ഴെ അ​ങ്ങാ​ടി​യി​ല്‍നി​ന്നും വി​വാ​ഹം ക​ഴി​ച്ച​ശേ​ഷം വ​ട​ക​ര​ക്കാ​ര​നാ​യി മാ​റി. ഇ​പ്പോ​ള്‍ മൂ​രാ​ട് കോ​ട്ട​ക്ക​ലി​ലെ തൗ​ഫീ​ക്ക് മ​ഹ​ലി​ലാ​ണ് താ​മ​സം.

ത​ല​ശ്ശേ​രി ടൗ​ണി​ല്‍ ചു​മ​ട്ടു​കാ​ര​നാ​യി ജീ​വി​ത​മാ​രം​ഭി​ച്ച കു​ഞ്ഞി​മൂ​സ​യി​ലെ പ്ര​തി​ഭ​യെ ക​െ​ണ്ട​ത്തി​യ​ത് ക​വി​യും സം​ഗീ​ത​ജ്ഞ​നു​മാ​യ എ. ​രാ​ഘ​വ​ന്‍ മാ​സ്​​റ്റ​റാ​ണ്. 35 വ​ര്‍ഷം ആ​കാ​ശ​വാ​ണി​യി​ല്‍ തു​ട​ര്‍ച്ച​യാ​യി പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. ജി. ​ശ​ങ്ക​ര​ക്കു​റു​പ്പ്, അ​ക്കി​ത്തം, തി​ക്കോ​ടി​യ​ന്‍, ശ്രീ​ധ​ര​നു​ണ്ണി, പൂ​വ​ച്ച​ല്‍ ഖാ​ദ​ര്‍, എ​സ്.​വി. ഉ​സ്മാ​ന്‍ തു​ട​ങ്ങി​യ​വ​രു​ടെ ര​ച​ന​ക​ള്‍ക്ക് സം​ഗീ​ത ആ​വി​ഷ്കാ​രം ന​ല്‍കി. വി​വി​ധ ഗാ​ന​ശാ​ഖ​ക​ളി​ല്‍ പ്ര​തി​ഭ തെ​ളി​യി​ച്ച കു​ഞ്ഞി​മൂ​സ മാ​പ്പി​ള​പ്പാ​ട്ട് രം​ഗ​ത്താ​ണ് പ്ര​ശ​സ്ത​നാ​യ​ത്. 

മ​ധു​വ​ര്‍ണ പൂ​വ​േ​ല്ല, ദ​റ​ജ​പ്പൂ​മോ​ള​േ​ല്ല..., ക​തി​ര്‍ക​ത്തും റ​സൂ​ലി‍​െൻറ..., ഏ​താ​ണീ ശൗ​ക്ക​ത്ത്, ഖ​ല്‍ബാ​ണ് ഫാ​ത്തി​മ തു​ട​ങ്ങി​യ ഗാ​ന​ങ്ങ​ള്‍ എ​ക്കാ​ല​ത്തും ഹി​റ്റാ​യി​രു​ന്നു. കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ര്‍ഡ് ഉ​ള്‍പ്പെ​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ള്‍ക്ക് അ​ര്‍ഹ​നാ​യി. ത​ല​ശ്ശേ​രി മ്യൂ​സി​ക് ക്ല​ബ്, ജ​ന​ത സം​ഗീ​ത​സ​ഭ തു​ട​ങ്ങി​യ​വ​യു​ടെ പ്ര​വ​ര്‍ത്ത​ക​നാ​യി​രു​ന്നു.

കേ​ര​ള​ത്തി​ലെ മാ​പ്പി​ള​പ്പാ​ട്ട്​ രം​ഗ​ത്ത് നി​റ​ഞ്ഞു​നി​ല്‍ക്ക​വെ ബ​ഹ്റൈ​നി​ലേ​ക്ക് പോ​യ കു​ഞ്ഞി​മൂ​സ ദീ​ര്‍ഘ​കാ​ലം പ്ര​വാ​സ​ജീ​വി​ത​വും ന​യി​ച്ചു.  

ഭാ​ര്യ: പ​രേ​ത​യാ​യ ന​ഫീ​സ. മ​ക്ക​ള്‍: ഗാ​യ​ക​ന്‍ താ​ജു​ദ്ദീ​ന്‍ വ​ട​ക​ര, റം​ല, ഷാ​ഹി​ദ, മ​ഹ്സൂം, ഫ​സ​ലു, റ​സി​യ, സ​റീ​ന, മു​ബീ​ന. മ​രു​മ​ക്ക​ള്‍: മു​ഹ​മ്മ​ദ് വി​ല്യാ​പ്പ​ള്ളി, അ​ബൂ​ബ​ക്ക​ര്‍ പു​തു​പ്പ​ണം, റം​ല, റ​ഹീ​സ വ​ട​ക​ര, മു​ഹ​മ്മ​ദ​ലി കൊ​യി​ലാ​ണ്ടി കൊ​ല്ലം, അ​ബൂ​ബ​ക്ക​ര്‍ കൊ​യി​ലാ​ണ്ടി, ഉ​മ്മ​ര്‍കു​ട്ടി കോ​ട്ട​ക്ക​ല്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: ആ​യി​ശ, പ​രേ​ത​നാ​യ അ​ബ്​​ദു​ല്‍ ഖാ​ദ​ര്‍.

Loading...
COMMENTS