ലാൽ ജോസ് -ബിജു മേനോൻ ടീമിന്‍റെ പുതിയ ചിത്രമായ നാൽപത്തിയൊന്നിലെ പാട്ടിന്‍റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടു. 'മേലെ മേഘക്കൊമ്പിൽ...' എന്ന് തുടങ്ങുന്ന മനോഹരമായ മെലഡി ശ്രേയ ഘോഷാലാണ് ആലപിച്ചിരിക്കുന്നത്.
റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് ബിജിബാലാണ് ഈണം നല്‍കിയിരിക്കുന്നത്. നിമിഷ സജയനാണ് ചിത്രത്തിലെ നായിക.
ലാല്‍ജോസിന്‍റെ കരിയറിലെ 25ാം ചിത്രമാണ് 'നാല്‍പത്തിയൊന്ന്'. യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയ സാമൂഹ്യ-രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമെന്നാണ് അണിയറക്കാര്‍ സിനിമയെക്കുറിച്ച് പറയുന്നത്. കമ്യൂണിസ്റ്റ് അനുഭാവികളായ രണ്ടുപേരുടെ ശബരിമല തീര്‍ഥാടനമാണ് ചിത്രത്തിന്‍റെ കഥാപരിസരം.