You are here
മാണിക്യ മണികാന്തി പുവ്വേ.. തരംഗമായി തെലുങ്ക് വേർഷനും VIDEO
ഒമർ ലുലു സംവിധാനം ചെയ്ത് പുറത്തിറങ്ങാനിരിക്കുന്ന ഒരു അഡാറ് ലവ് എന്ന ചിത്രവും അതിലെ പ്രിയ പ്രകാശ് വാര്യരുടെ കണ്ണിറുക്കലും ലോകമെമ്പാടും വൈറലാണ്. കേവലം മലയാളികൾ മാത്രമല്ല ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. രാജ്യമെമ്പാടും ചിത്രത്തിന് ലഭിച്ച പ്രചാരണം മുതലെടുത്ത് മൊഴിമാറ്റി പ്രദർശനത്തിന് വരെ തയാറായിരിക്കുകയാണ് അണിയറ പ്രവർത്തകർ.
മാണിക്യ മലരായ പൂവിയെന്ന ചിത്രത്തിലെ ഗാന രംഗത്തിലായിരുന്നു പ്രിയ വാര്യരുടെ ലോകോത്തരമായ ആ കണ്ണിറുക്കൽ. വർഷങ്ങളായി മലയാളികൾ പാടിവന്ന പാട്ടാണെങ്കിലും അതിലൂടെ പാട്ടിന് കിട്ടിയ പ്രചാരം ചില്ലറയൊന്നുമല്ല. എന്നാൽ ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയാവുന്നത് മാണിക്യ മലരായ പൂവിയുടെ തെലുഗ് വേർഷനാണ്.
ലവേഴ്സ് ഡേയ്സ് എന്ന പേരിൽ ചിത്രത്തിെൻറ തെലുഗ് റീമേക്കിലാണ് പാട്ടിെൻറ തെലുഗ് പതിപ്പുള്ളത്. വിനീത് ശ്രീനിവാസന് പകരം അനുദീപാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചന്ദ്രബോസിെൻറതാണ് വരികൾ. ലവേഴ്സ് ഡേയ്സിെൻറ തെലുങ്ക് ലോഞ്ച് നിർവഹിച്ചത് സൂപ്പർ താരം അല്ലു അർജുനായിരുന്നു.