റഷ്യന് ലോകകപ്പ് ഔദ്യോഗിക ഗാനം; പാടിയത് വിൽ സ്മിത്ത് VIDEO
text_fieldsമോസ്കോ: റഷ്യയിൽ പന്തുരുളാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, ആരാധകരെ ആവേശത്തിലാക്കി ഫിഫയുടെ ഒൗദ്യോഗിക ഗാനം. ‘ലിവ് ഇറ്റ് അപ്’ എന്ന വരിയുമായി തുടങ്ങുന്ന ഗാനം ഫിഫ പുറത്തിറക്കി. ഗാനം ആലപിച്ചിരിക്കുന്നത് ഹോളിവുഡ് സൂപ്പർതാരം വില് സ്മിത്താണ്.
അമേരിക്കൻ എൻറർടെയ്ൻമെൻറ് ബ്രോഡ്കാസ്റ്റിങ് ഗ്രൂപ്പായ സോണി മ്യൂസിക്കുമായി സഹകരിച്ചാണ് ഗാനം പുറത്തിറക്കിയത്. ജൂലൈ 15ന് നടക്കുന്ന ലോകകപ്പ് ഫൈനലിൽ ഒരു ലക്ഷത്തോളം വരുന്ന കാണികളെ സാക്ഷിനിർത്തി ഗായകൻ വിൽസ്മിത്തും ഒപ്പം നിക്കി ജാമും എറാ ഇസ്ട്രഫിയും ചേർന്ന് ഗാനം ആലപിക്കും. ഇതിെൻറ വിഡിയോ മ്യൂസിക് ജൂൺ ഏഴിന് പുറത്തിറക്കുമെന്നും ഫിഫ അറിയിച്ചു.
അതേസമയം, ഗാനത്തിനെതിരെ വിമർശനവുമായി ആരാധകരെത്തി. ഗോൾ ഗോൾ... അലെ അലെ അലെ... (1998), വക്കാ വക്ക... (2010) എന്നീ ഗാനത്തോട് ഇത് താരതമ്യം ചെയ്യാൻ പോലുമാവില്ലെന്ന് ആരാധകർ പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
