റൊണാൾഡീഞ്ഞോയും മെസ്സിയും നെയ്​മറും കൂടെ വിൽസ്​മിത്തും; ലോകകപ്പ്​ ഒൗദ്യോഗിക ഗാനമെത്തി VIDEO

22:23 PM
09/06/2018
fifa-song

ഫുട്​ബോൾ ലോകകപ്പ്​ തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ആവേശത്തിന്​ തിരികൊളുത്തിക്കൊണ്ട്​ ഫിഫ ലോകകപ്പ്​ ഒൗദ്യോഗിക ഗാനം പുറത്തുവിട്ടു. ‘ലിവ്​ ഇറ്റ്​ അപ്പ്​’ എന്നു തുടങ്ങുന്ന ഗാനം ഒരുക്കിയിരിക്കുന്നത്​ പ്രമുഖ പോപ്​ ഗാകൻ നിക്കി ജാമാണ്​. ഹോളിവുഡ്​ സൂപ്പർതാരം വിൽ സ്​മിത്ത്​, ഗായിക ഇറ ഇസത്രെഫി എന്നിവരും നിക്കി ജാമിനൊത്ത്​ പാടിയിട്ടുണ്ട്​. 

ഫുട്​ബോൾ മാന്ത്രികരായ ​റൊണാൾഡീഞ്ഞോ, മെസ്സി, നെയ്​മർ എന്നിവരും ഗാനത്തിൽ കടന്നുവരുന്നുണ്ട്​. ഫുട്​ബോൾ എന്ന കളിയുടെ സർവ്വ ആവേശവും ഉൾകൊണ്ടുകൊണ്ട്​ നിർമിച്ച ഗാനത്തിന്​ വൻ സ്വീകാര്യതയാണ്​ ലഭിക്കുന്നത്​. ഗാനരംഗങ്ങളിൽ ഇതിഹാസ താരം റൊണാൾഡീഞ്ഞോ വിൽ സ്​മിത്തിനെ പന്തു തട്ടാൻ പഠിപ്പിക്കുന്നതും കാണാം.

Loading...
COMMENTS