ലതയുടെ നില ഗുരുതരം; പ്രതീക്ഷ കൈവിടാതെ ഡോക്​ടർമാർ

22:11 PM
12/11/2019
Lata Mangeshkar

മുംബൈ: കടുത്ത ശ്വാസതടസ്സത്തെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇതിഹാസ ഗായിക ലത മ​ങ്കേഷ്​കറുടെ നില ഗുരുതരമാണെങ്കിലും തിരിച്ചുവരവി​​െൻറ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്ന്​ ആശുപത്രി വൃത്തങ്ങൾ. തൊണ്ണൂറുകാരിയായ ലതയെ തിങ്കളാഴ്​ചയാണ്​ മുംബൈ നഗരത്തിലെ ബ്രീച്ച്​ കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. 

അതേസമയം, ലതയുടെ നില തൃപ്​തികരമാണെന്നാണ്​ ആശുപത്രിയുടെ പൊതുജനസമ്പർക്ക വിഭാഗം ജീവനക്കാർ അറിയിച്ചത്​. ലതാജി മരുന്നുകളോട്​ നല്ല നിലയിൽ പ്രതികരിക്കുന്നുണ്ടെന്നും അവർ അറിയിച്ചു.

പതിറ്റാണ്ടുകൾ നീണ്ട സംഗീതജീവിതത്തിൽ ഹിന്ദിക്കു പുറമെ അനേകം പ്രാദേശിക ഭാഷകളിലും വിദേശ ഭാഷകളിലും പാടിയ ലത, 2004ൽ പുറത്തിറങ്ങിയ യാഷ്​ ചോപ്രയുടെ ‘വീർ സാര’ എന്ന ചിത്രത്തിലാണ്​​ അവസാനമായി മുഴുവൻ ഗാനങ്ങളും പാടിയത്.

ഇന്ത്യൻ സൈന്യത്തിന്​ ആദരവർപ്പിച്ച്​ ഇക്കഴിഞ്ഞ മാർച്ചിൽ പാടിയ ‘‘സൗഗന്ധ്​ മുഝെ ഇസ്​ മിട്ടി കി’’ ആണ്​ അവസാനം റെക്കോഡ്​ ചെയ്​തത്​. രാജ്യം ലതക്ക്​ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്​ന സമ്മാനിച്ചിട്ടുണ്ട്​. 

Loading...
COMMENTS