ലാലേട്ടാ ..ലാ..ലാ..ലാ; മോഹൻലാൽ ഫാൻസ്​ കാത്തിരുന്ന ഗാനത്തി​െൻറ വീഡിയോ എത്തി

12:02 PM
10/04/2018
mohanlal movie

ഇന്ദ്രജിത്ത്​ സുകുമാരനും മഞ്​ജു വാര്യരും ഒന്നിക്കുന്ന സാജിദ്​ യഹ്​യ ചിത്രം മോഹൻലാലി​െല ഗാനം പുറത്ത്​. മോഹൻലാൽ ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്ന ലാലേട്ടാ ലാ.. ലാ.. ലാ എന്ന ഗാനത്തി​​െൻറ മുഴുനീള വീഡിയോ ആണ്​ അണിയറക്കാർ പുറത്തുവിട്ടത്​. 

മഞ്ജു വാര്യർ കടുത്ത മോഹൻലാൽ ആരാധികയായി വേഷമിടുന്ന ചിത്രത്തിൽ അജു വർഗീസ്​, ഹരീഷ്​ കണാരൻ, ബിജു കുട്ടൻ തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്​.

ടോണി ജോസഫ്, നിഹാൽ സാദിഖ്​ എന്നിവർ ചേർന്ന്​​ ഇൗണമിട്ട ഗാനം ആലപിച്ചിരിക്കുന്നത്​ ഇന്ദ്രജിത്തി​​െൻറ മകൾ ​പ്രാർഥന ഇന്ദ്രജിത്താണ്​. ഗാനം സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ഷാജികുമാറാണ്​ ചിത്രത്തി​​െൻറ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്​.

Loading...
COMMENTS