കുട്ടൻപിള്ളയുടെ പാട്ട്​ കേൾക്കാൻ ലാലേട്ടനെത്തി

16:41 PM
07/03/2018
suraj lal.jpg

ജീൻ മാർകോസ്​ സംവിധാനം ചെയ്യുന്ന  പുതിയ ചിത്രമാണ്​ കുട്ടൻപിള്ളയുടെ ശിവരാത്രി. തൊണ്ടിമുതൽ എന്ന ചിത്രത്തിന്​ ശേഷം സുരാജ്​ വെഞ്ഞാറമൂട്​ നായകനാകുന്ന ചിത്രത്തിന്​ ഒരുപാട്​ പ്രത്യേകതകളുണ്ട്​. ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്നത്​ ഗായിക സയനോരയാണ്​. സയനോരയുടെ സംഗീതത്തിൽ നായകൻ സുരാജ്​ വെഞ്ഞാറമൂട് ആദ്യമായി സിനിമയിൽ​ ഒരു ഗാനവും ആലപിക്കുന്നുണ്ട്​. 

‘എ​​െൻറ ഷിവനേ’ എന്ന സുരാജി​​െൻറ പാട്ട്​ കേൾക്കാൻ സ്​റ്റുഡിയോയിൽ സാക്ഷാൽ മോഹൻലാലെത്തിയ സന്തോഷം സുരാജ്​ ഫേസ്​ബുക്കിലൂടെ പങ്കു​വ​ച്ചു. കുട്ടൻപിള്ളയുടെ ഒാഡിയോ ലോഞ്ചിന്​ എത്താൻ കഴിയാതിരുന്ന മോഹൻലാൽ അണിയറക്കാരുടെ അഭ്യർഥനപ്രകാരമായിരുന്നു സ്​റ്റുഡിയോയിൽ എത്തിയത്​. 

പാട്ട്​ കേട്ട ​േ​മാഹൻലാൽ എല്ലാം ചെയ്യുന്ന ആളായി സുരാജ്​ മാറിയെന്നും സുരാജിന്​ എന്തും ചെയ്യാനുള്ള കഴിവുണ്ടെന്നും പ്രതികരിച്ചു. സംഗീത സംവിധായിക സ​യനോരയെയും സിനിമാ സംവിധായകൻ ജീൻ മാർകോസിനെയും മോഹൻലാൽ അഭിനന്ദിച്ചു.

Loading...
COMMENTS