അനിയത്തിപ്രാവിലൂടെ മലയാളികളുടെ മനസ്സിൽ കുടിയേറിയ കുഞ്ചാക്കോ ബോബൻ കാര്യമായി ഡാൻസ് വഴങ്ങാത്ത മോളിവുഡ് സൂപ്പർ താരങ്ങൾക്കൊരു അപവാദമായിരുന്നു. സിനിമകളിൽ ചാക്കോച്ചെൻറ ഡാൻസ് കണ്ടിട്ട് കാലം കുറച്ചായെങ്കിലും ഇപ്പോഴിതാ കുട്ടനാടൻ മാർപാപ്പയെന്ന പുതിയ ചിത്രത്തിൽ താരം ഡാൻസ് ചെയ്യുന്ന ഗാനം അണിയറക്കാർ പുറത്ത് വിട്ടിരിക്കുന്നു. സാ രി ഗാ മാ എന്ന ഗാനത്തിെൻറ 30 സെക്കൻറ് മാത്രമുള്ള വീഡിയോ ആണ് യൂട്യൂബിലൂടെ പുറത്തുവിട്ടത്.
ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന കുട്ടനാടൻ മാർപാപ്പ മുഴുനീള ഹാസ്യ സിനിമയാണ്. അതിഥി രവിയാണ് നായിക. ശാന്തി കൃഷ്ണ, അജു വർഗീസ്, സൗബിൻ ഷാഹിർ, ഇന്നസെൻറ്, രമേഷ് പിഷാരടി, ധർമജൻ ബോൾഗാട്ടി, സലീം കുമാർ, ടിനി ടോം തുടങ്ങി വൻ താരനിരതന്നെയുണ്ട് ചിത്രത്തിൽ.
രാഹുൽ രാജിെൻറതാണ് സംഗീതം. ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂർ, അജി മെടയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അരവിന്ദ് കൃഷ്ണ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.