മായാനദിയിലെ പ്രണായാർദ്രമായ ഗാനങ്ങൾക്ക് ശേഷം ഷഹബാസ് അമനും റെക്സ് വിജയനും ഒന്നിക്കുന്ന സുഡാനി ഫ്രൈം നൈജീരിയയിലെ കുർറ ഗാനത്തിന്‍റെ വിഡിയോ പുറത്തിറങ്ങി. ഷഹബാസ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
നവാഗതനായ സക്കരിയ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സുഡാനി ഫ്രൈം നൈജീരിയ. സമീർ താഹിറും ഷൈജു ഖാലിദും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സൗബിനെക്കുടാതെ നൈജീരിയക്കാരനായ സാമുവേൽ ആബിയോളയും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷൈജു ഖാലിദാണ് കാമറ കൈകാര്യം ചെയ്യുന്നത്. ഫുട്ബാളിെൻറ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം ഉടൻ റിലീസിനെത്തും.