ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ ബോധവൽക്കരിക്കുന്നതിനായി കെ.എസ് ചിത്രയുടെ പാട്ടുമായി തെരഞ്ഞെടുപ്പ് കമീഷൻ. വോട്ട് ചെയ്യാൻ തയ്യാറെടുക്കൂ, വോട്ടറെന്നതിൽ അഭിമാനിക്കു എന്ന ആഹ്വാനവുമായാണ് തെരഞ്ഞെടുപ്പ് ഗാനം പ ുറത്തിറങ്ങിയിരിക്കുന്നത്.
മു ൻ ചീഫ് സെക്രട്ടറി കെ.ജയകുമാറാണ് ഗാനത്തിനായി വരികൾ ഏഴുതിയിരിക്കുന്നത്. മാത്യു ടി ഇട്ടിയുടേതാണ് ഈണം. ഗവർണർ പി.സദാശിവമാണ് തെരഞ്ഞെടുപ്പ് ഗീതം പുറത്തിറക്കിയത്.
സംസ്ഥാനത്തെ പോളിങ് ശതമാനം 90ൽ എത്തിക്കാനാണ് കമീഷൻ ലക്ഷ്യമിടുന്നത്. വോട്ടർമാരെ ബോധവൽക്കരിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻെറ പ്രവർത്തനങ്ങളുടെ മുഖമായി കെ.എസ് ചിത്രയേയു ഇ. ശ്രീധരനേയുമാണ് നിശ്ചയിച്ചിരിക്കുന്നത്.