പാർട്ടി സോങ്ങുമായി നസ്രിയയും സിദ്ധാർഥും; ഇൗ നാട്​ ചുറ്റും ചൂളക്കാറ്റേ... VIDEO

12:19 PM
07/07/2018
koode-song

അഞ്​ജലി മേനേ​ാ​​​​െൻറ സംവിധാനത്തിൽ നസ്രിയ നസീം, പൃഥ്വിരാജ്​, പാർവതി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘കൂടെ’ എന്ന ചിത്രത്തി​​​​െൻറ മറ്റൊരു ഗാനം ക​ൂടി പുറത്തുവിട്ടു. ‘പറ​ന്നേ’ എന്നു തുടങ്ങുന്ന സെലിബ്രേഷൻ ഗാനത്തിൽ  തൈക്കുടം ബ്രിഡ്​ജിലൂടെ പ്രശസ്​തനായ സിദ്ധാർഥ്​ മേനോൻ, ആനന്ദത്തിലെ നായകൻ റോഷൻ എന്നിവരും കടന്നുവരുന്നുണ്ട്​.

ബാംഗ്ലൂര്‍ ഡേയ്സിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന കൂടെയിലെ ഇൗ ഗാനം ആലപിച്ചിരിക്കുന്നത്​ ബെന്നി ദയാലും രഘു ദീക്ഷിതും ചേര്‍ന്നാണ്. റഫീഖ് അഹമ്മദി​​​​െൻറ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നതും രഘു ദീക്ഷിത് തന്നെ.

കൂടെയിൽ ​പൃഥ്വിരാജി​​​​െൻറ സഹോദരിയായാണ്​ നസ്രിയ അഭിനയിക്കുന്നത്​. സംവിധായകൻ രഞ്​ജിത്​, മാലാ പാർവ്വതി എന്നിവരാണ്​ ചിത്രത്തിൽ ഇരുവരുടെയും മാതാപിതാക്കളായി വേഷമിടുന്നത്​. ലിറ്റില്‍ സ്വയമ്പാണ് ക്യാമറ. അഞ്ജലിയും എം.രഞ്ജിതും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Loading...
COMMENTS