സൂപ്പർഹിറ്റ് ചിത്രം സുഡാനി ഫ്രം നൈജീരിയയിെല മറ്റൊരു മനോഹര ഗാനം കൂടി പുറത്തുവന്നു. റെക്സ് വിജയെൻറ ഹൃദ്യമായ ഇണത്തിൽ ഇമാം മജ്ബൂർ, നേഹാ നായർ എന്നിവർ ചേർന്ന് ആലപിച്ച ‘കിനാവ് കൊണ്ടൊരു കളിമുറ്റം’ എന്നു തുടങ്ങുന്ന പാട്ടാണ് യൂട്യൂബിൽ റിലീസ് ചെയ്തത്.
മജീദിെൻറ വീടും ഉമ്മമാരും അയൽക്കാരും ഒപ്പം സുഡുവും നിറഞ്ഞ് നിൽക്കുന്ന മനോഹര ദൃശ്യങ്ങളും അൻവർ അലിയുടെ കവിത പോലുള്ള വരികളുമാണ് ഗാനത്തിെൻറ ഹൈലൈറ്റ്. ഷൈജു ഖാലിദിെൻറ ഛായാഗ്രഹണവും ശ്രദ്ധേയം. നവാഗതനായ സക്കരിയ്യ സംവിധാനം ചെയ്ത ചിത്രം സമീപകാലത്ത് പ്രേക്ഷകരിൽ നിന്നും ഏറ്റവും മികച്ച അഭിപ്രായം നേടിയ ചിത്രമാണ്.
സൗബിൻ ഷാഹിർ, നൈജീരിയക്കാരനായ സാമുവൽ റോബിൻസൺ എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവർ ചേർന്നാണ് സുഡാനിയുടെ നിർമാണം.