വിവാദങ്ങൾക്കിടയിലും ബ്രഹ്മാണ്ഡ ഹിറ്റായി മാറിയ പത്മാവതിലെ തരംഗമായ പാട്ടായിരുന്നു ഖലിബലി. അലാവുദ്ദീൻ ഖിൽജിയെ അവതരിപ്പിക്കുന്ന രൺവീർ സിങ് തകർത്തഭിനയിച്ച രംഗങ്ങൾ കൊണ്ട് യൂട്യൂബിലും സാമൂഹ്യ മാധ്യമങ്ങളിലും ഗാനത്തിന് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്. 60 ദശലക്ഷം പേരാണ് യൂട്യൂബിൽ പാട്ട് ഇതുവരെ കണ്ടത്.
എന്നാൽ അണിയറക്കാർ ഖലിബലിയുടെ ചിത്രീകരണ വീഡിയോയും ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ്. കൊറിയോഗ്രാഫറും സംവിധായകൻ സഞ്ജയ് ലീലാ ബൻസാലിയും ചേർന്ന് നായകനെ നൃത്തം പരിശീലിപ്പിക്കുന്ന വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 54000 ത്തോളം ലൈക്കുകളും 18 ലക്ഷത്തോളം കാഴ്ചക്കാരെയുമാണ് മേക്കിങ് വീഡിയോക്ക് ഒരു ദിവസം കൊണ്ട് ലഭിച്ചത്.