ദുൽഖർ സൽമാെൻറ ആദ്യ ബോളിവുഡ് ചിത്രം കർവാനിലെ ഗാനങ്ങളെല്ലാം ഉൾകൊള്ളിച്ച ജ്യൂക്ക്ബോക്സ് പുറത്തുവിട്ടു. അനുരാഗ് സൈകിയ സംഗീതം നൽകിയ ചിത്രത്തിലെ അറിജിത് സിങ് ആലപിച്ച ‘ചോട്ടാ സാ ഫസാന’ എന്ന ഗാനം യൂട്യൂബിൽ തരംഗമായിരുന്നു. ആരാധകർക്കായി മൂന്ന് സംഗീത സംവിധായകർ ചേർന്നൊരുക്കിയ ഏഴ് വ്യത്യസ്ത ഗാനങ്ങളാണ് ജ്യൂക്ബോക്സായി പുറത്തുവിട്ടത്.
പ്രതീക് കുഹാദ്, സ്ലോ ചീറ്റ, എന്നിവരും കർവാനിന് വേണ്ടി സംഗീതം നൽകിയിട്ടുണ്ട്. ആകർഷ് ഖുറാന, പ്രതീക് കുഹാദ്, ഇമാദ് ഷാഹ് എന്നിവരുടേതാണ് വരികൾ. ആഗസ്ത് 3ന് ലോകമെമ്പാടുമായി ചിത്രം തിയറ്ററുകളിലെത്തും. ദുൽഖറിനൊപ്പം ഇർഫാൻ ഖാൻ, മിഥിലാ പാൽക്കർ എന്നിവരും പ്രധാന വേഷത്തിലുണ്ട്.