കണ്ണിൽ വിടരും രാത്താരങ്ങൾ നീയെ... കപ്പേളയിലെ ലിറിക്കൽ വിഡിയോ പുറത്ത്​

10:00 AM
25/02/2020

ന്ന ബെന്നും റോഷൻ മാത്യുവും പ്രധാന വേഷങ്ങളിലെത്തുന്ന കപ്പേളയിലെ ‘‘കണ്ണിൽ വിടരും രാത്താരങ്ങൾ നീയെ... മണ്ണിൽ പുലരും പൂക്കാലങ്ങൾ നീയെ...’’ പാട്ടിൻെറ ലിറിക്കൽ വിഡിയോ പുറത്തുവിട്ടു. ​

സൂരജ്​ സന്തോഷും ശ്വേത മോഹനും ചേർന്നാണ്​ ഗാനം ആലപിച്ചിരിക്കുന്നത്​. സുഷിൻ ശ്യാമാണ്​ സംഗീത സംവിധായകൻ. വിഷ്​ണു​ ശോഭന​യുടേതാണ്​ വരികൾ.  

മുഹമ്മദ്​ മുസ്​തഫയാണ്​ ചിത്രം സംവിധാനം ചെയ്യുന്നത്​. ശ്രീനാഥ്​​ ഭാസി, സുധി കോപ്പ, തൻവി റാം തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്​. 

ചിത്രത്തിൻെറ ട്രെയിലർ നേരത്തേ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ആകാംക്ഷ ഉയർത്തുന്ന ട്രെയിലർ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്​തിരുന്നു. 

Loading...
COMMENTS