കണ്ണില്‍കാണും- ടീസർ പുറത്ത്

14:53 PM
19/02/2020

കൊച്ചി: മ്യൂസിക്കല്‍ റൊമാന്‍റിക് കോമഡി ചിത്രമായ മുന്തിരി മൊഞ്ചനിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ പ്രയാൺ  (വിഷ്ണു നമ്പ്യാരെ) കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അക്ഷയ് സത്യന്‍ സംവിധാനം ചെയ്ത "കണ്ണില്‍ കാണും " റൊമാന്‍റിക് മ്യൂസിക് വീഡിയോയുടെ ടീസർ പുറത്തു വിട്ടു. 

പ്രണയവും സൗഹൃദവും ഇഴപിരിയാതെ പോകുന്ന  അനുരാഗത്തിന്‍റെയും ചങ്ങാത്തത്തിന്‍റെയും കഥ പറയുന്നതാണ് വിഡിയോ.   രജത് രവീന്ദ്രന്‍ രചനയും സംഗീതവും നിര്‍വ്വഹിച്ച ഗാനം  ശ്രദ്ധേയഗായകന്‍ കെ.എസ് ഹരിശങ്കറാണ്  പാടിയിട്ടുള്ളത്. മറഡോണ എന്ന ടൊവിനോ തോമസ് ചിത്രത്തിലെ നായികയായ ശരണ്യയാണ് നായിക. നവീന്‍ ശ്രീറാമാണ് മനോഹരമായഗാനം ചിത്രീകരിച്ചിട്ടുള്ളത്.

കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജ്, പയ്യന്നൂര്‍, തളിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലാണ് കലാമൂല്യത്തോടെ "കണ്ണില്‍കാണും" ഗാനത്തിന്‍റെ ചിത്രീകരണം നടന്നത്. പ്രൊഡക്ഷന്‍- സീറോ വണ്‍, സംവിധാനം- അക്ഷയ് സത്യന്‍, നിര്‍മ്മാണം - ബിനീഷ് ബാലന്‍, ക്യാമറ-നവീന്‍ശ്രീറാം, ഗാനരചന, സംഗീതം - രജിത് രവീന്ദ്രന്‍, ഗായകന്‍-കെ എസ് ഹരിശങ്കര്‍, കല- സഹി കനാട്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അരുണ്‍ അശോക്, പി ആര്‍ ഒ - പി ആര്‍.സുമേരന്‍.

Loading...
COMMENTS