കന്നട പിന്നണി ഗായിക തൂങ്ങി മരിച്ച നിലയിൽ

  • സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഭ​ർ​ത്താ​വ് പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി ആ​ത്മ​ഹ​ത്യ കു​റി​പ്പ്

23:46 PM
17/02/2020

ബം​ഗ​ളൂ​രു: ക​ന്ന​ട സി​നി​മ​യി​ലെ യു​വ പി​ന്ന​ണി ഗാ​യി​ക​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ബം​ഗ​ളൂ​രു​വി​ലെ ന​ഗ​ർ​ഭ​വി​യി​ലെ സ്വ​ന്തം വീ​ട്ടി​നു​ള്ളി​ലാ​ണ് ഗാ​യി​ക​യാ​യ സു​ഷ്മി​ത​യെ (26)  മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.  മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി ഭ​ർ​ത്താ​വ് ശ​ര​ത്തും ഭ​ർ​തൃ​മാ​താ​വ് ഗീ​ത​യു​മാ​ണെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി​യു​ള്ള സു​ഷ്മി​ത​യു​ടെ ആ​ത്മ​ഹ​ത്യ​കു​റി​പ്പും പൊ​ലീ​സ്  ക​ണ്ടെ​ടു​ത്തു. 

സ്ത്രീ​ധ​നം ചോ​ദി​ച്ചു​കൊ​ണ്ട് ഭ​ർ​ത്താ​വി​െൻറ വീ​ട്ടി​ൽ വെ​ച്ച് ഭ​ർ​ത്താ​വും ഭ​ർ​തൃ​മാ​താ​വും ചേ​ർ​ന്ന് നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി ആ​ത്മ​ഹ​ത്യ​കു​റി​പ്പി​ല​ു​ണ്ട്. മ​രി​ക്കു​ന്ന​തി​ന് മു​മ്പ് സു​ഷ്മി​ത​യു​ടെ സ​ഹോ​ദ​ര‍​െൻറ ഫോ​ണി​ലേ​ക്കാ​ണ് ആ​ത്മ​ഹ​ത്യ​കു​റി​പ്പ് വാ​ട്സ്ആ​പ്പി​ലൂ​ടെ അ​യ​ച്ചു​ന​ൽ​കി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. മാ​താ​വ് പ​റ​യു​ന്ന​ത് കേ​ട്ട് ഭ​ർ​ത്താ​വ് ശ​ര​ത്ത് ത​ന്നെ പ​ല​പ്പോ​ഴും അ​ടി​ക്കാ​റു​ണ്ടെ​ന്നും മാ​ന​സി​ക​മാ​യി താ​ൻ അ​സ്വ​സ്ഥ​യാ​ണെ​ന്നും എ​ന്തെ​ങ്കി​ലും ഒ​രു വാ​ക്ക് എ​തി​ർ​ത്തു​പ​റ​ഞ്ഞാ​ൽ വീ​ട്ടി​ൽ​നി​ന്നും ഇ​റ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ടാ​റു​ണ്ടെ​ന്നും  ആ​ത്മ​ഹ​ത്യ​കു​റി​പ്പി​ലു​ണ്ട്.

ശ​ര​ത്തും ഗീ​ത​യു​മാ​ണ് ത‍​െൻറ മ​ര​ണ​ത്തി​ന് പ്ര​ധാ​ന കാ​ര​ണം. ത​ന്നെ ഒ​രി​ക്ക​ലും ശ​ര​ത്ത് കേ​ട്ടി​രു​ന്നി​ല്ല. അ​വ​രു​ടെ വീ​ട്ടി​ൽ വെ​ച്ച് മ​രി​ക്കാ​ൻ ഇ​ഷ്​​​ട​മി​ല്ലെ​ന്നും കു​റി​പ്പി​ൽ പ​റ​യു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ൽ അ​ന്ന​പൂ​ർ​ണേ​ശ്വ​രി ന​ഗ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഹാ​ലു തു​പ്പ, ശ്രീ​സ​മ​ന്വ​യ തു​ട​ങ്ങി​യ ക​ന്ന​ട ചി​ത്ര​ങ്ങ​ളി​ല്‍ പി​ന്ന​ണി ഗാ​യി​ക​യാ​യി​രു​ന്നു.

Loading...
COMMENTS