പ്രതികരിക്കാതിരുന്നത് എന്നെങ്കിലും സത്യം പുറത്തുവരും എന്നുള്ളത് കൊണ്ട് -കനിക കപൂർ
text_fieldsകോവിഡ് 19 വൈറസ് ഇന്ത്യയിൽ പടർന്നുപിടിക്കാൻ തുടങ്ങിയ സമയത്ത് വാർത്തകളിൽ നിറഞ്ഞ സെലിബ്രിറ്റി രോഗബാധിതയായ ിരുന്നു കനിക കപൂർ. ലണ്ടനില്‍ നിന്നും തിരിച്ചെത്തിയ ശേഷമാണ് കനികക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. വിദേശത്ത് നിന്നും വന്ന ശേഷം നിരവധി പേര്‍ക്ക് കോവിഡ് പടര്‍ത്താന്‍ കാരണക്കാരിയായ് എന്ന തരത്തിലുള്ള പ്രചാരണങ്ങൾ ശക്തമായ തോടെ നിരവധിയാളുകൾ ഗായിക കൂടിയായ കനിക കപൂറിനെതിരെ അധിക്ഷേപവുമായി രംഗത്തെത്തിയിരുന്നു.
എന്നാൽ, എല്ലാ വിമർ ശനങ്ങൾക്കും മറുപടിയുമായി കനിക എത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം കുറിപ്പ് പങ്കുവെച്ചത്. ഇത ്രയും കാലം പ്രതികരിക്കാതിരുന്നത് എന്നെങ്കിലും സത്യം പുറത്തുവരും എന്നുള്ളത് കൊണ്ടാണെന്ന് താരം പറഞ്ഞു. താ ൻ ഇന്ത്യയിലേക്ക് തിരിച്ച് വന്ന സമയത്ത് യാത്ര ഉപദേശക സമിതി നിലവിൽ വന്നിരുന്നില്ലെന്നും ക്വാറൻറീനിൽ പോവാൻ നിർദ ്ദേശം ലഭിച്ചിരുന്നില്ല. ഞാൻ ബ്രിട്ടനിലും മുംബൈയിലും ലഖ്‌നൗവിലും വെച്ച് സമ്പര്‍ക്കം പുലര്‍ത്തിയ ഒരാള്‍ക്ക് പ ോലും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. എല്ലാവരുടേയും ഫലം നെഗറ്റീവാണെന്നും താരം പറഞ്ഞു.
‘കുടുംബത്തെ കാണാനാണ് മാര്‍ച്ച് 11ന് ലഖ്‌നൗവിലെത്തിയത്. ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്തുമ്പോള്‍ ആ സമയത്ത് യാത്രക്കാരെ പരിശോധിക്കുന്ന പരിപാടിയില്ലായിരുന്നു. മാര്‍ച്ച് 14, 15 ദിവസങ്ങളില്‍ സുഹൃത്തിെൻറ വിരുന്നില്‍ പങ്കെടുത്തു. ഉച്ചഭക്ഷണവും അത്താഴവും ഇവിടെ നിന്നാണ് കഴിച്ചത്.’ തനിക്ക് വേണ്ടി പ്രത്യേക പാര്‍ട്ടികള്‍ നടത്തിയിരുന്നില്ലെന്നും കനിക പറഞ്ഞു. ഇത്രയും നാള്‍ ഞാന്‍ ഒന്നും മിണ്ടാതിരുന്നത് എെൻറ ഭാഗത്ത് തെറ്റുളളത് കൊണ്ടല്ല. മറിച്ച് പല തെറ്റിദ്ധാരണകളും തെറ്റായ വിവരങ്ങളുടെ പ്രചരണവും നടന്നിട്ടുണ്ടെന്ന ഉത്തമ ബോധ്യമുളളത് കൊണ്ടാണ്.
ഇപ്പോള്‍ വീട്ടില്‍ ഇരുപത്തിയൊന്ന് ദിവസത്തെ ക്വാറൻറീനിലാണ് ഞാന്‍. ഈ അവസരത്തില്‍ ആരോഗ്യ പ്രവര്‍ത്തകരോട് പ്രത്യേകമായ നന്ദി അറിയിക്കുകയാണ്. വളരെ വൈകാരികമായ സമയത്ത് അവര്‍ മികച്ച രീതിയിലാണ് എന്നെ പരിചിരിച്ചത്. -അവർ കൂട്ടിച്ചേർത്തു. കനിക കപൂർ കോവിഡ് ചികിത്സക്ക് പ്ലാസ്മ ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ലഖ്നൗവിലുള്ള കിങ് ജോർജ് മെഡിക്കൽ ആശുപത്രി ഇതുമായി ബന്ധപ്പെട്ട് കനികയുടെ രക്തം പരിശോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
