ഗായിക കനിക കപൂറിന്​ കോവിഡ്19 സ്ഥിരീകരിച്ചു

15:16 PM
20/03/2020

ലഖ്​നോ: ബോളിവുഡ്​ ഗായിക കനിക കപൂറിന് കോവിഡ്​19 സ്ഥീരികരിച്ചു. സമ്പർക്കവിലക്കിൽ കഴിയുകയായിരുന്ന ത​​െൻറ സ്രവങ്ങളുടെ പരിശോധനാഫലം പോസിറ്റീവാണെന്ന്​ തെളിഞ്ഞതായി താരം ട്വിറ്ററിലൂടെ അറിയിച്ചു​. 

പത്ത്​ ദിവസങ്ങള്‍ക്ക് മുമ്പാണ്​  കനിക ലണ്ടനില്‍ നിന്നും തിരിച്ചെത്തിയത്​. തുടർന്ന്​ കനികക്കും കുടുംബത്തിനും സമ്പർക്ക വിലക്ക്​ ഏർപ്പെടുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ നാലു ദിവസങ്ങളായി കനികക്ക് തൊണ്ട വേദനയും പനിയും മറ്റ്​ രോഗലക്ഷണങ്ങളും ഉണ്ടായി. തുടർന്ന്​ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. കനികയെ ലഖ്​നോവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച​ു.

പത്ത് ദിവസം മുമ്പ്​  എയര്‍പോര്‍ട്ടില്‍ നിന്നും കോവിഡ്​ പരിശോധന ചെയ്തിരുന്നു. അന്ന് നോര്‍മല്‍ ആയിരുന്നങ്കിലും വീട്ടിലെത്തി നാല് ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങൾ കണ്ടുവരികയായിരുന്നുവെന്ന്​ കനിക അറിയിച്ചു. 

രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം വർധിച്ച്​ വരികയാണ്​. ഇതുവരെ 206 പേർക്കാണ്​ ഇന്ത്യയിൽ കോവിഡ്​19 സ്ഥിരീകരിച്ചത്​. ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ അടക്കമുള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്​. 
 

Loading...
COMMENTS