Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

`കണ്ടിട്ടും കണ്ടിട്ടും` വില്ലനിലെ മനോഹര ഗാനമെത്തി 

text_fields
bookmark_border
Villain-Song
cancel

മോഹന്‍ലാൽ ബി. ഉണ്ണികൃഷ്ണൻ ടീമിന്‍റെ ബിഗ് ബജറ്റ് ചിത്രമായ 'വില്ലനിലെ ഗാനം പുറത്തിറങ്ങി. `കണ്ടിട്ടും കണ്ടിട്ടും` എന്ന ഗാനം ‍‍യേശുദാസാണ് ആലപിച്ചത്. സുഷിൻ ശ്യമാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ശരീര ഭാരം കുറച്ച് സാള്‍ട്ട് ആന്റ് പെപ്പര്‍ സ്റ്റൈലിലാണ് വില്ലനില്‍ മോഹന്‍ലാലെത്തുന്നത്. മഞ്ജു വാര്യരാണ് നായിക. വിശാല്‍, ഹന്‍സിക  തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. പുലിമരുകന് വേണ്ടി സംഘട്ടനമൊരുക്കിയ പീറ്റര്‍ ഹെയ്നാണ് ആക്ഷന് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്.

മനോജ് പരമഹംസയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പൂര്‍ണമായും  8 കെ റെസല്യൂഷനില്‍ ചിത്രീകരിക്കുന്ന  ഇന്ത്യയിലെ തന്നെ ആദ്യ ചിത്രമാകും വില്ലനെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശ വാദം.

മാടമ്പി, ഗ്രാന്റ്മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നീ ചിത്രങ്ങളിലാണ് ഉണ്ണികൃഷ്ണന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ട് ഇതിന് മുമ്പ് ഒന്നിച്ചത്. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kandittum Kandittum Full Video Song Villain Out-Music
Next Story