കോറോണ വൈറസ് ആശങ്ക വിതക്കുന്നതിനിടെ പ്രതീക്ഷയുടേയും പ്രത്യാശയുടേയും പാട്ടുമായി കമൽഹാസൻ. തമിഴിലെ പ്രമുഖ പ ിന്നണി ഗായകരേയും സംഗീത സംവിധായകരേയും ഒരുമിച്ച് ചേർത്താണ് പാട്ടൊരുക്കിയിരിക്കുന്നത്.
ജിബ്രാൻ സംഗീതം പകർന്നിരിക്കുന്ന പാട്ടിൽ താരത്തെ കൂടാതെ ശങ്കർ മഹാദേവൻ, ബോംബെ ജയശ്രീ, യുവൻ ശങ്കർ രാജ, സിദ് ശ്രീരാം, അനിരുദ്ധ്, ആൻഡ്രിയ, ശ്രുതി ഹാസൻ എന്നിവരും ആലാപനത്തിൽ പങ്കുചേർന്നു. ദുരിതകാലത്തും ഒരുമിച്ച് നിൽക്കണമെന്ന സന്ദേശമാണ് പാട്ട് നൽകുന്നത്.
റിലീസ് ചെയ്ത് മണിക്കൂറുകൾക്കം തന്നെ പാട്ട് യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടി.