എന്തേ മുല്ലേ നീ വെളുത്തതെന്തേ..

13:27 PM
02/11/2019
kamala-movie-2111192.jpg

രഞ്ജിത്ത് ശങ്കർ കഥയെഴുതി സംവിധാനം ചെയ്യുന്ന 'കമല' എന്ന ചിത്രത്തിലെ വീഡിയോ ഗാനം യുട്യൂബിൽ പുറത്തിറക്കി. 'എന്തേ മുല്ലേ നീ വെളുത്തതെന്തേ...' എന്ന് തുടങ്ങുന്ന ഗാനം മിഥുൻ ജയരാജാണ് ആലപിച്ചിരിക്കുന്നത്. 

ആനന്ദ് മധുസൂദനനാണ് പാട്ടിന്‍റെ രചനയും സംഗീതവും നിർവഹിച്ചത്. അജു വർഗീസും രുഹാനി ശർമയുമാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. 

നവംബറിൽ തിയേറ്ററുകളിലെത്തുന്ന 'കമല' ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. 36 മണിക്കൂറിനിടെ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തം. 

 

Loading...
COMMENTS