Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightകടലിനടിയിൽ ഒരു ഒാഡിയോ...

കടലിനടിയിൽ ഒരു ഒാഡിയോ ലോഞ്ച്​

text_fields
bookmark_border
kalyanam-audio-launch
cancel

മലയാളികളുടെ പ്രിയ താരം മുകേഷി​​​െൻറ മകൻ ശ്രാവൺ മുകേഷ്​ നായകനാകുന്ന പുതിയ ചിത്രം കല്ല്യാണത്തി​​​െൻറ ഒാഡിയോ ലോഞ്ച്​ കഴിഞ്ഞു. ലോക സിനിമയിൽ ഇന്ന്​ വരെ ആരും പരീക്ഷിക്കാത്ത തരത്തിലാണ്​ അണിയറ പ്രവർത്തകർ ചിത്രത്തിലെ പാട്ടുകൾ അവതരിപ്പിച്ചത്​.

കടലിനടിയിലായിരുന്നു രാജേഷ്​ നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തി​​​െൻറ ഒാഡിയോ ലോഞ്ച്​. പ്രകാശ്​ അലക്​സാണ്​ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത്​. വർഷ ബൊല്ലമ്മയാണ്​ നായിക വേഷത്തിലെത്തുന്നത്​.

മാലിന്യമുക്​ത കടൽ എന്ന സന്ദേശം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇൗ സാഹസത്തിന്​ മുതിർന്നതെന്ന്​​ കല്ല്യാണത്തി​​​െൻറ അണിയറ പ്രവർത്തകർ പറഞ്ഞു. കോവളം കടലിലായിരുന്നു ഒാഡിയോ ലോഞ്ച്​.

ശ്രീനിവാസൻ, മുകേഷ്​, ഹരീഷ്​ കണാരൻ, ഗ്രിഗറി ജേക്കബ്​, എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിലഭിനയിക്കുന്നുണ്ട്​.യൂട്യൂബിലൂടെ പുറത്ത്​ വിട്ട ചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പർഹിറ്റായിരുന്നു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsKalyanamaudio launchunder water
News Summary - kalyanam audio launch at sea - music
Next Story