മനം നിറച്ച് മലയാളികളുടെ പ്രിയ ഭാവ ഗായകൻ പി. ജയചന്ദ്രൻ ആലപിച്ച കാടും കാട്ടാറും എന്ന ഗാനം. അനിൽ പെരിങ്ങത്ത് സംവിധാനം ചെയ്യുന്ന ബോൺസായ് എന്ന ചിത്രത്തിലെ ഗാനമാണ് യൂട്യൂബിൽ കാഴ്ചക്കാരുടെ ഹൃദയം കവർന്നത്.
ജയചന്ദ്രൻ കാവുംതാഴ ഇൗണമിട്ട ഗാനം ജയചന്ദ്രനും ഹരിത ഹരീഷുമാണ് ആലപിക്കുന്നത്. 74 കാരനായ ജയചന്ദ്രൻ വിദ്യാർഥിനിയായ ഹരിതയുമൊത്ത് കാടും കാട്ടാറും ആലപിച്ചപ്പോൾ ഭാവ ഗായകെൻറ ശബ്ദത്തിലെ യുവത്വത്തെ കുറിച്ച് പലരും വാചാലരായി.