ദേവരാജൻ മാസ്​റ്ററുടെ സ്​മരണയിൽ വീണ്ടും ആ കുളിർഗാനം

22:21 PM
14/03/2020

കൊച്ചി: വയലാർ രാമവർമയുടെ തൂലികയിൽ പിറന്ന്​ ദേവരാജൻ മാസ്​റ്ററുടെ സംഗീതത്തിലൂടെ അനശ്വരമായ ഗാനമാണ്​ കാറ്റിൽ ഇളം കാറ്റിൽ.  ‘ഓടയിൽ നിന്ന്​’ എന്ന വിഖ്യാത ചിത്രത്തിനായി പി.സുശീല പാടിയ ഈ ഗാനം മലയാളികളുടെ നാവിൻതുമ്പിൽ ഇപ്പോഴുമുണ്ട്​.

ദേവരാജൻ മാസ്​റ്ററുടെ ചരമദിനമായ മാർച്ച്​ 14ന്​ ‘‘കാറ്റിൽ ഇളം കാറ്റിൽ’’ എന്ന നിത്യ യുഗ്മ ഗാനം ഗായിക രാജലക്ഷ്​മിയുടെ ശബ്​ദത്തിലൂടെ പുനർജനിച്ചിരിച്ചിരിക്കുകയാണ്​​. ഗാനത്തി​​െൻറ നിർമാണവും ശബ്​ദമിശ്രണവും നിർവഹിച്ചിരിക്കുന്നത്​ ഫിന്നി കുര്യനാണ്​. 

Loading...
COMMENTS